മാലിന്യം നീക്കി വൃത്തിയാക്കിയ സ്ഥലത്ത് വീണ്ടും മാലിന്യനിക്ഷേപം

Estimated read time 0 min read
Share :

പൊൻകുന്നം  രാജേന്ദ്രമൈതാനത്തിന് സമീപം ഹൈടെക് ലാബ് റോഡിലെ ഷോപ്പിങ് കോംപ്ലക്‌സുകൾക്കിടയിൽ തള്ളിയ മാലിന്യം പരാതിയെത്തുടർന്ന് നീക്കം ചെയ്ത് വൃത്തിയാക്കിയെങ്കിലും പിറ്റേന്ന് വീണ്ടും മാലിന്യം തള്ളി. ആൾക്കാർ മാലിന്യം വലിച്ചെറിഞ്ഞിരുന്ന സമീപത്തെ പൊട്ടക്കിണർ മൂടുകയും ചെയ്തിരുന്നു. ചാ ക്കുകളിൽ നിറച്ച് ഭക്ഷണാവശിഷ്ടമാണ് ഉപേക്ഷിച്ചത്. ഇത് തട്ടുകട മാലിന്യമാണെന്ന് സംശയിക്കുന്നു.

മാലിന്യവിഷയത്തെക്കുറിച്ച് വാർത്തകൾ വന്നതോടെ ചിറക്കടവ് പഞ്ചായത്ത് സ്ഥലം ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു. മാലിന്യം തള്ളുന്നത് ചില കടകളിൽ നി ന്നാണെന്ന് സ്ഥലമുടമ വ്യക്തമാക്കിയിരുന്നു. കൃഷിയിടമായി ഉപയോഗിക്കുന്ന സ്ഥലത്ത് ആൾപ്പാർപ്പില്ലാത്തതാണ്. രാത്രി സമീപത്തെ കടകൾ അടച്ച് ആൾക്കാർ പോയതിന് ശേഷമാണ് മാലിന്യം കൊണ്ടിടുന്നത്.

ഉടമ സ്ഥലത്തെത്തി പ്രശ്‌നം ബോധ്യപ്പെട്ടതിനാൽ മണ്ണുമാന്തി ജെസിബി ഉപയോഗിച്ച് മാലിന്യം നീക്കുകയും പാഴ്കിണർ മൂടുകയും ചെയ്തു. പരിസരത്തെ കാടുതെളി ച്ച് മണ്ണ് നിരപ്പാക്കിയെങ്കിലും വീണ്ടും മാലിന്യമിട്ടുതുടങ്ങി. ഇതും തട്ടുകടയിൽ നിന്നുള്ള അവശിഷ്ടമാണ്. സിസി ടിവി ക്യാമറകൾ പരിശോധിച്ച് മാലിന്യമിടുന്നവ രിൽ നിന്ന്  പിഴയീടാക്കിയെങ്കിലേ പ്രശ്‌നപരിഹാരമാകൂ.

Share :

You May Also Like

More From Author

+ There are no comments

Add yours