പൊൻകുന്നം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ സെപ്റ്റിക് ടാങ്ക് തകരാർ മൂലം ദിവസങ്ങളായി തുറക്കുന്നില്ല. കഴിഞ്ഞയാഴ്ച സെപ്റ്റിക് ടാങ്കിന്റെ സ്ലാബുകൾക്കി ടയിലൂടെയും മാൻഹോളിലൂടെയും മലിനജലം സ്റ്റാൻഡിലേക്ക് ഒഴുകിപ്പരന്നിരുന്നു. അടുത്തിടെ നന്നാക്കിയ ടാങ്കാണ്. പൊൻകുന്നത്ത് എത്തുന്ന നൂറ് കണക്കിന് യാത്രക്കാരും പൊതുജനങ്ങളും കംഫർട്ട് സ്റ്റേഷൻ അടച്ചതോടെ ദുരിതത്തിലായി. പൊൻകുന്നത്ത് മറ്റൊരിടത്തും പൊതുശൗചാലയമില്ല. സ്ത്രീകളും കുട്ടികളും പ്രായമായ യാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടിലായത്.

സെപ്റ്റിക് ടാങ്ക് നിറഞ്ഞതിനാലാണ് ശൗചാലയം അടച്ചിട്ടിരിക്കുന്നതെന്നും അടിയന്തരമായി, പുതിയ ടാങ്ക് സ്ഥാപിച്ച് ശൗചാലയം പൊതുജനങ്ങൾക്കായി തുറന്നു നൽകുമെന്നുംചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ പറഞ്ഞു.

+ There are no comments
Add yours