നവഭാരത് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ സംയുക്ത വാർഷികാഘോഷം

Estimated read time 0 min read
Share :

മദ്യവും, മയക്കുമരുന്നുമുൾപ്പെടെ ലഹരി യുവജനങ്ങളെ വഴി തെറ്റിക്കുന്ന ഈ കാലഘട്ടത്തിൽ ഇതിൽ നിന്നും മാറി ചിന്തിപ്പിക്കുവാൻ വായനശാലകൾക്കും, ക്ലബ്ബു കൾക്കുമാകുമെന്ന് മാണി.സി. കാപ്പൻ എം.എൽ.എ. പാമ്പോലി  നവഭാരത് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ സംയുക്ത വാർഷികാഘോഷം ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം. ആഘോഷക്കമ്മറ്റി ചെയർമാൻ ജോബി പുളിയങ്കൽ അധ്യക്ഷനായിരുന്നു.

മുൻ ലൈബ്രറി ഭാരവാഹികളെ പാമ്പാടി ബ്ലോക്ക് പ്രസിഡന്റ് ബെറ്റി റോയ് ആദരിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ലൈബ്രറിയുടെ ആദ്യ കാല ഭാരവാ ഹിയുമായ തോമസ് കുന്നപ്പള്ളി പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ,എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോ ട്,പഞ്ചായത്തംഗങ്ങളായ എസ്. ഷാജി, മാത്യൂസ് പെരുമനങ്ങാട്ട്, സിൽവി വിൽസൺ,ആശ മോൾ റോയ്, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ. ആർ.മന്മമഥൻ. പൈക കൈരളി ഗ്രന്ഥശാല സെക്രട്ടറി . റെജി ആയി ലുക്കുന്നേൽ എലിക്കുളം പബ്ലിക് ലൈബ്രറി പ്രസിഡന്റ് സി.മനോജ്,: താഷ്‌ക്കന്റ്‌ലൈബ്രറി സെക്രട്ടറി സന്ദീപ് ലാൽ . തോമസ് മാത്യു എന്നിവർ സംസാരിച്ചു.നവ ഭാരത് ലൈബ്രറി പ്രസിഡന്റ് എൻ.ആർ. ബാബു സ്വാഗതവും സെക്രട്ടറി ജസ്റ്റിൻ ജോർജ് നന്ദി യും പറഞ്ഞു.

Share :

You May Also Like

More From Author

+ There are no comments

Add yours