കൂട്ടിക്കൽ പഞ്ചായത്തിനു കീഴിലുളള പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്ററിന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ തറക്കല്ലിട്ടു. കൂ ട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം അദ്ധ്യക്ഷനായി. ചടങ്ങില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.വ്യാസ് സുകുമാരന്‍, പഞ്ചായത്ത് മെമ്പ ര്‍മാരായ പി.എസ്. സജിമോന്‍ ,ജെസ്സി ജോസ്, കെ.എസ് മോഹനന്, എം.വി ഹരിഹരന്, റെജി ഷാജി, മുന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എം. പ്രശാന്ത് ,മെഡിക്കല്‍ ഓഫീസര്‍ ഡോ.സാന്ദ്ര എന്നിവർ സംസാരിച്ചു. കൂട്ടിക്കല്‍ പഞ്ചായത്ത് 55 ലക്ഷം രൂപാ ഹെല്‍ത്ത് ഗ്രാന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പറത്താനം സബ് സെന്റ റിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.


+ There are no comments
Add yours