മുസ്ലിം ലീഗ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, സിബിഎസ്ഇ, പ്ലസ് റ്റു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വി ദ്യാർത്ഥികളെയും, ഖുർആൻ പൂർണമായി മനപ്പാഠമാക്കിയ കുട്ടികളേയും (ഹിഫ്ള്) അനുമോദിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് നാസർ കോട്ടവാതുക്കലിൻ്റെ അദ്യക്ഷതയിൽ കൂടിയ യോഗം ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് ബഡായിൽ ഉത്ഘാടനം ചെയ്തു.

ജില്ലാ ജനറൽ സെക്രട്ടറി റഫീക്ക് മണിമല മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് റഫിക്ക് മറ്റകൊമ്പനാൽ കുട്ടിൾക്ക് വേണ്ടി ക്ലാസ് എടുത്തു. സംസ്ഥാന പ്രവർത്തക സമിതിയംഗം വി.എസ് അജ്മൽ ഖാൻ അവാർഡുകൾ വിതരണം ചെയ്തു. അബ്ദുൽ കരീം മുസ്ലിയാർ, മണ്ഡലം ജനറൽ സെക്രട്ടറി ടി.എ.ഷിഹാബുദ്ദിൻ , യൂനുസ് മേ ലേതെക്കേതിൽ, എം.ഐ.നൗഷാദ്, പി.യു ഇർഷാദ്, റിയാസ് കരിപ്പായിൽ, സുനിൽ മടത്തിൽ, അൻഷു മോൻ.വി.എസ്, സിൻഷാ അഷറഫ്, യു.അബ്ദുൽ അസീസ്, മുഹമ്മദ് സലിം,അൻസാരി വട്ടകപ്പാറ, മൻസൂർ, ഫസിലി പറമ്പിൽ, റഫീക്ക്, ഷംസുദ്ദീൻ, അൻവർ എം.എ, കെ.എസ് റഫീക്ക് എന്നിവർ സംസാരിച്ചു.

+ There are no comments
Add yours