പൊൻകുന്നം എൽഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി ബുധൻ പൊൻകുന്നം സിപിഐഎം ഓഫീസിൽ യോഗം ചേർന്നു. എൽഡിഎഫ് സർക്കാരി ന്റെ 4-ാം വാർഷികം സംബന്ധിച്ച് 29.04.2025 കോട്ടയത്ത് വച്ച് പിണറായി വിജയൻ പങ്കെടുക്കുന്ന എൽഡിഎഫ് റാലിയിൽ 10000 പേരെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്ന് പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. യോഗത്തിൽ അഡ്വ.എം.എ ഷാജി അദ്ധ്യക്ഷത വഹിച്ചു.

കേരള ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിച്ചു. എൽഡിഎഫ് കൺവീനർ എ.എം മാത്യു ആനിത്തോട്ടം, ഗിരീഷ് എസ് നായർ, വി.ജി ലാൽ, രാജൻ ചെറുകാപ്പള്ളി, അജി കാരുവാക്കൽ, കെ സേതുനാഥ്, ജോർജ്ജ്കുട്ടി ഞള്ളാനി, ബെന്നി മാത്യു, കെ,എച്ച് റസാഖ്, കെ.ജെ വർഗ്ഗീസ്, ഷമീർ ഷാ, ജിക് കെ തോമസ്, ഷാജി പാമ്പൂരി, അഫ്സൽ മഠത്തിൽ, ശ്രീകാന്ത് എസ് എന്നിവർ സംസാരിച്ചു.

+ There are no comments
Add yours