സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപക, അനധ്യാപകര്‍ക്കുള്ള യാത്രയപ്പ്

Estimated read time 0 min read
Share :

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപക, അനധ്യാപകര്‍ക്കുള്ള യാത്രയപ്പ് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയ ത്തില്‍ നടന്നു. ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക ശക്തികളായ അധ്യാപകര്‍, റിട്ടയര്‍മെന്റിനു ശേഷവും തങ്ങളുടെ ദൗത്യം, പൂര്‍വ്വാധികം ഉ ത്തരവാദിത്വത്തോടെ നിര്‍വഹിക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. അടുത്തയിടെ യുവതലമുറ ചെന്നെത്തിയിരിക്കുന്ന ദുരന്തങ്ങളില്‍ നിന്ന് അവരെ കൈപിടിച്ചുയര്‍ത്തണമെന്നും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അധ്യാപകരും രക്ഷിതാക്കളും ഉത്തരവാദിത്വം പൂര്‍ണതയോടെ നിര്‍വഹിക്കാന്‍ കഴി യാതെ പോയതിന്റെ അനന്തരഫലമാണിതെന്നുംമാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.

ആര്‍ച്ച് പ്രീസ്റ്റ് ഫാ. കുര്യന്‍ താമരശ്ശേരി, വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ഡോമിനിക്ക് അയലുപറമ്പില്‍, സെന്‍ ജെ.പി, ജോസഫ് മാത്യു, മാണി കെ.സി, ലാലി സെബാസ്റ്റ്യന്‍,  ഷാന്റിമോള്‍ ജോണ്‍, മിനി ട്രീസാ ജോസഫ് മേഴ്‌സി ജോണ്‍ കൃതജ്ഞതയും എന്നിവര്‍ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours