മുണ്ടക്കയം പശ്ചിമയിൽ ജനവാസ മേഖലയിൽ പുലി

Estimated read time 1 min read
Share :

മുണ്ടക്കയം പശ്ചിമയിൽ 10-ാം വാർഡിൽ ജനവാസ മേഖലയിൽ പുലി 5 നായ്കളെ ആക്രമിച്ചതായും പുലിയെ നേരിട്ട് കണ്ടതായും നാട്ടുകാർ പറയുന്നു, വ്യാഴാഴ്ച്ച രാത്രി 8 മണിക്ക് ആണ് പ്രദേശത്ത് പുലി എത്തിയത്. പശ്ചിമ കൊച്ചുപുരയ്ക്കൽ സുബ്രഹ്മണ്യൻ, കൊടുങ്ങേൽ ബാബു, ഈട്ടിക്കൽ ഷാരോൺ,തെക്കേതിൽ പറമ്പിൽ അനീഷ് എന്നിവരുടെ പട്ടികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കൊച്ചുപുരക്കൽ സുബ്രഹ്മണ്യന്റെ രണ്ട് നായ്ക്കകൾക്ക് നേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്.

ഏറ്റിട്ടുണ്ട് ബാബു കൊടുങ്ങലിലെ വീടിന്റെ ഉമ്മറത്ത് കിടന്നിരുന്ന നായെയും പുലി ആക്രമിച്ചതായി ആക്രമണം ഉണ്ടായതായി വീട്ടുകാർ പറയുന്നു. പുലിയുടെ ആക്രമണം ഉണ്ടായതായി രാത്രിയിൽ തന്നെ വനംവകുപ്പിനെ വാർഡ് മെമ്പർ അറിയിച്ചതിനെ തുടർന്ന് ആർ ആർ ടീം മേഖലയിൽ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.പ്രദേശത്ത് കാട്ടുപോത്തിന്റെ സാന്നിധ്യം പതിവെങ്കിലും പുലിയുടെ സാന്നിധ്യം വന്നതോടെ മേഖലയിലുള്ളവർ ഏറെ ഭീതിയിൽ ആയിരിക്കുകയാണ്.

പുലിയുടെ ആക്രമണം ഉണ്ടായി എന്ന് പറയുന്നതിന് സമീപത്തായാണ് അംഗൻവാടി ഉൾപ്പെടെയുള്ള സ്ഥിതി ചെയ്യുന്നത് ആ കാരണത്താൽ തന്നെ ജനങ്ങൾ ഏറെ പീജിയോടെയാണ് ഈ സംഭവത്തെ കാണുന്നത് മേഖലയിൽ ഉണ്ടായ ആക്രമണത്തിൽ പുലിയുടെ സാന്നിധ്യം ഉണ്ടെങ്കിൽ വനം അടിയന്തരമായി നടപടി സ്വീകരി ക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം

Share :

You May Also Like

More From Author

+ There are no comments

Add yours