ചിറക്കടവ് വയോജനക്ലബ്ബിന്റെ നേതൃത്വത്തില്‍ വിനോദയാത്ര

Estimated read time 0 min read
Share :

ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പതിനാലാം വാര്‍ഡ് വയോജനക്ലബ്ബിന്റെ നേതൃത്വത്തില്‍ വിനോദയാത്ര നടത്തി.കടുത്തുരുത്തിലുള്ള മാംഗോ മെഡോസ് അഗ്രികള്‍ ച്ചര്‍ തീം പാര്‍ക്കിലേയ്ക്കായിരുന്നു ഇവരുടെ യാത്ര.പ്രായത്തെ മറന്ന് ആടിയും  പാടിയും അവര്‍ ഒത്ത് ചേര്‍ന്നു.വാര്‍ഡ് മെമ്പര്‍ ജയാ ശ്രീധര്‍ ഉള്‍പ്പെടെ അന്‍പത് പേ രാണ് സംഘത്തിലുണ്ടായിരുന്നത്. വയോജന ജനങ്ങള്‍ക്ക് കൂട്ടായി ഐ.സി.ഡി.എസ്, അംഗനവാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ, സി.ഡി.എസ്. ഭാ രവാഹികളുമുണ്ടായിരുന്നു.

വയോജനങ്ങളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടത്തുന്ന കര്‍മ്മ പരിപാ‍ടികളുടെ ഭാഗമായിട്ടാണ് യാത്ര സംഘടിപ്പിച്ചതെന്നും പ‍ഞ്ചായത്തുകളെ വയോജന സൗ ഹൃദമാക്കുക എന്നതാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യമെന്നും വാര്‍ഡ് മെമ്പര്‍ ജയാ ശ്രീധര്‍ പറ‍ഞ്ഞു. തങ്ങള്‍ക്ക് ഇങ്ങനെ ഒത്ത് കൂടാന്‍ കഴിഞ്ഞതിന്റെ സന്തോ ഷത്തിലാണ് വയോജനങ്ങളും.വിവിധ കൃഷി രീതികള്‍,പൂന്താേട്ടങ്ങള്‍,ചരിത്രസ്മാരകങ്ങള്‍ എന്നിവ കണ്ട്  ആസ്വദിച്ചു.കൊട്ടവഞ്ചിയും ബോട്ടിംഗുമെല്ലാമായി അ വര്‍ ആഘോഷിച്ചു.വാര്‍ഡ് മെമ്പര്‍ക്കൊപ്പം ഐ.സി.ഡി.എസ്. സൂപ്രവൈസര്‍ കെ.എസ്.അശ്വതി,വയോജനക്ലബ്ബ് പ്രസിഡന്റ് ദാമോദരന്‍ പിള്ള,സെക്രട്ടറി പ്രഭാകര ന്‍ മാംമൂട്ടില്‍,വൈസ് പ്രസിഡന്റ്  ശാന്തകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.

Share :

You May Also Like

More From Author

+ There are no comments

Add yours