കുന്നുംഭാഗം ഗവ ഹൈസ്കൂളിന്റെ 117-ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും

Estimated read time 1 min read
Share :

കുന്നുംഭാഗം ഗവ ഹൈസ്കൂളിന്റെ 117-ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും ചിറക്കടവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ മാൻ ആന്റണി മാർട്ടിൻ ജോസഫ് ഉദ്ഘാടനം ചെയ്തു.സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ കെ.ടി.സുരേഷ് അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബി.പി.സി. അജാസ് വാരിക്കാടൻ മുഖ്യപ്രഭാഷണം നടത്തി.

യാത്രയയപ്പ് നല്‍കുന്ന ഹെഡ്മിസ്ട്രസ്സ് സുജ കുമാരിയ്ക്ക്  സ്കൂളിന്റെയും പി.ടി.യേയുടേയും ഉപഹാരം നല്‍കി. എല്‍.പി.സ്കൂള്‍ പ്രധാനാധ്യാപിക ആച്ചിയമ്മ,സൗദാ ബീവി,കെ.എന്‍. സോണിയ,ഗീതു നിതീഷ്, മീനാക്ഷി പ്രദീപ് ,സുജ കുമാരി, പോൾ ജേക്കബ്ബ് എന്നിവര്‍ സംസാരിച്ചു.വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടിക ൾക്ക് സമ്മാനങ്ങളും വിതരണംചെയ്തു.തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ നടന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours