കാഞ്ഞിരപ്പള്ളി: കുട്ടിക്കാനം മരിയൻ കോളജ് ബിഎസ്ഡബ്ല്യു രണ്ടാംവർഷ വിദ്യാർഥികളും പൊൻകുന്നം എയ്ഞ്ചൽസ് വില്ലേജ് അധ്യാപകരും ചേർന്ന് സദ്ഗമയ എ ബിലിറ്റി ഫെസ്റ്റ് പരിപാടിയുടെ പ്രചരണം നടത്തി. വിദ്യാർഥികൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഡിസെബിലിറ്റി ടാബ്ലോ നടത്തി. എയ്ഞ്ചൽസ് വില്ലേജ് അധ്യാപകരായ രേഷ്മ, റോസിലി എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു. ജനറൽ ആശുപത്രി പിആർഒ ടോമിനാ ജോസഫ്, കുട്ടിക്കാനം മരിയൻ കോളജ് വിദ്യാ ർഥികളായ ശേബാ ബെന്നി, ജിസ്ന തോമസ്, ഹൃദ്യ ഹരി, ക്രിസ്റ്റോ ജിജി, അതുൽ തോമസ്, ഹാബേൽ ജോസഫ് ലാൽ, അക്സ മാത്യു, സിറിയക് സാജു എന്നിവർ നേതൃ ത്വം നൽകി.


+ There are no comments
Add yours