കാഞ്ഞിരപ്പള്ളി പട്ടിമറ്റം തണല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ മൂന്നു മുതല്‍ ആറു വയസ് വരെയുള്ള കുട്ടികള്‍ക്കായി പ്രിപ്പറേറ്ററി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികള്‍ തന്നെ ഉദ്ഘാടനം ചെയ്ത് പുതിയ മാതൃകയായി. വളര്‍ച്ച വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പ്രായത്തിനും വളര്‍ച്ചാനിലയ്ക്കും അനുയോജ്യമായ പഠനാന്തരീ ക്ഷം, കളിയിലൂടെ പഠനം, ഭാഷാ-സാമൂഹിക-വൈകാരിക വികസനം, അടിസ്ഥാന ജീവിത നൈപുണികളുടെ വളര്‍ച്ച എന്നിവ ലക്ഷ്യമിട്ടാണ് പ്രിപ്പറേറ്ററി സ്‌കൂള്‍ ആരംഭിച്ചി രിക്കുന്നത്.

കുട്ടികളുടെ സമഗ്ര വികസനത്തിന് ആവശ്യമായ വിവിധ പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏര്‍ലി ഇന്റര്‍വെന്‍ ഷന്‍ പ്രോഗ്രാമില്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ഒക്ക്യുപേഷണല്‍ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് പാത്തോളജിസ്റ്റ്, സൈക്കോളജിസ്റ്റ്/ ബിഹേവിയ റല്‍ തെറാപ്പിസ്റ്റ്,സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍,സോഷ്യല്‍ വര്‍ക്കര്‍ എന്നിവരുടെ സേവനങ്ങള്‍ ലഭ്യമാണ്. കൂടാതെ സെന്‍സറി ഇന്റഗ്രേഷന്‍, വെര്‍ച്വല്‍ റിയാലിറ്റി റീഹാബിലിറ്റേ ഷന്‍ തുടങ്ങിയ അത്യാധുനിക സേവനങ്ങളും ഇവിടെ ലഭ്യമാണ്.
രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും മികച്ച സഹകരണത്തോടെ പ്രിപ്പറേറ്ററി സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് സെന്റര്‍ അധികൃതര്‍ അ റിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക:9745144188

+ There are no comments
Add yours