കർഷക ദ്രോഹ വകുപ്പുകൾ ചേർത്ത് അവതരിപ്പിക്കുന്നതിന് തയ്യാറാക്കിയ വന നിയമഭേദഗതി പിൻവലിച്ച എൽഡിഎഫ് സർക്കാരിന്റെ തീരുമാനം സ്വാഗതാർ ഹമാണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. കേരള കോൺഗ്രസ് (എം) ഇക്കാര്യത്തിൽ കൈക്കൊണ്ട അതിശക്തമായ നിലപാട് ഗവൺമെന്റി ന്റെ തീരുമാനത്തിന് പ്രേരകമായി എന്നും എംഎൽഎ കൂട്ടിച്ചേർത്തു. മലയോര ജനതയോടും കർഷകരോടും എന്നും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന നിലപാടാ ണ് കേരള കോൺഗ്രസ് എമ്മിനും, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും ഉള്ളത്. അതുകൊണ്ടുതന്നെയാണ് ബഫർ സോൺ വിഷയം, പരിസ്ഥിതി ദുർബല പ്രദേശ പ്രഖ്യാപനം തുടങ്ങിയ വിഷയങ്ങളിൽ എല്ലാം കേരള കോൺഗ്രസ് (എം ) മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ എൽഡിഎഫ് സ്വീകരിക്കുകയും, ഏറ്റെടുത്ത് നടപ്പിലാക്കു കയും ചെയ്തതെന്ന് എംഎൽഎ പറഞ്ഞു.
വന നിയമ ഭേദഗതി പിൻവലിപ്പിക്കുന്നതിന് നേതൃത്വം നൽകിയ ജോസ് കെ മാണി എം. പി ക്കും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യം അർപ്പിച്ച് കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 18 ന് വൈകുന്നേരം അഞ്ചിന് മുണ്ടക്കയത്ത് അഭിവാദ്യ പ്രകടനവും, തുട ർന്ന് പ്രൈവറ്റ് ബസ്റ്റാൻഡിൽ സമ്മേളനവും നടത്തുമെന്നും എംഎൽഎ അറിയിച്ചു. സമ്മേളനത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത് അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി ആഗസ്തി എന്നിവരും, മറ്റ് സംസ്ഥാന- ജില്ലാ നേതാക്കളും സമ്മേള നത്തിൽ സംസാരിക്കുകയും, പ്രകടനത്തിന് നേതൃത്വം വഹിക്കുകയും ചെയ്യും.

+ There are no comments
Add yours