ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി ; ആറാട്ട് 19ന്

Estimated read time 1 min read
Share :

പൊൻകുന്നം: ഇളങ്ങുളം ശ്രീധർമ്മ ശാസ്താക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പുലിയന്നൂർമന നാരായണൻ അനുജൻ നമ്പൂതിരിപ്പാടി ൻ്റെ മുഖ്യ കാര്‍മ്മികത്വത്തിലും മേൽശാന്തി കിഴക്കേഇല്ലം അനിൽ നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലുമാണ് കൊടിയേറ്റ്.  എല്ലാ ദിവസവും രാവിലെ അഭി ഷേകം, ഗണപതി ഹോമം, വിശേഷാൽ പൂജകൾ, വൈകിട്ട് കളമെഴുത്തും പാട്ടും ഉണ്ടാകും.

14 ന് മൂന്നാം ഉത്സവം. രാവിലെ 7ന് നവകം. 11ന് ഉത്സവബലി ദർശനം. ഉച്ചകഴിഞ്ഞ് 2.30 ന് പകൽ കഥകളി “നളചരിതം നാലാം ദിവസം ” – രംഗശ്രീ കഥകളി ക്ലബ്. വൈകിട്ട് 5 30ന് ഭരതനാട്യം, കുച്ചിപ്പുടി – ഗായത്രി സ്വരൂപ് കൊടുങ്ങൂർ. 6 ന് സോപാനസംഗീതം -ചിറക്കടവ് വിഷ്ണു ആൻ്റ് ഗൗതം കൃഷ്ണമാരാർ. രാത്രി 7 30ന് ഭക്തി ഗാ നമേള കോട്ടയം കലാരത്ന ഓർക്കസ്ട്ര.

15 ന് നാലാം ഉത്സവം, രാവിലെ 7ന് നവകം, 11ന് ഉത്സവ ബലിദർശനം. വൈകിട്ട് 5.30ന് സംഗീത കച്ചേരി നിരാമയി അനിൽകുമാർ. രാത്രി ഏഴിന് ശാസ്ത്രീയ നൃത്താ ർച്ചന – രാഗശ്രീ നൃത്തവേദി തമ്പലക്കാട്. 8.30ന് വയലിൻ ഫ്യൂഷൻ അഞ്ജുരാജ് , ആനന്ദ് രാജ്.

16ന് അഞ്ചാം ഉത്സവം, രാവിലെ 7 ന് നവകം, 11ന് ഉത്സവ ബലിദർശനം. വൈകിട്ട് 6.30ന് കളരിപ്പയറ്റ് പ്രദർശനം – ശ്രീഭദ്ര സി.വി.എൻ.കളരി, രാത്രി 7.30ന് ചാക്യാർ കൂത്ത് – പൊതിയിൽ നാരായണ ചാക്യാർ.

17 ന് ആറാം ഉത്സവം, രാവിലെ 7ന് നവകം, 11ന് ഉത്സവ ബലിദർശനം. വൈകിട്ട് 5.45 ന്, തിരുവാതിര, രാത്രി 7 ന് മാജിക് ഷോ ആലപ്പുഴ. 18 ന് പള്ളിവേട്ട ഉത്സവം, രാ വിലെ7 ന് നവകം, ശ്രീഭൂതബലി, 9 ന് ശ്രീബലി. വൈകിട്ട് 4 ന് കാഴ്ചശ്രീബലി തിരുമുമ്പിൽ വേലകളി – മഹാദേവ വേലകളി സംഘം ചിറക്കടവ്. രാത്രി 8.45 ന് തിരുവനന്തപുരം കലാക്ഷേത്ര യുടെ ബാലെ – ശ്രീകൃഷ്ണ ഭാരതം. രാത്രി 12 ന് ശേഷം പള്ളിനായാട്ട് , പള്ളിവേട്ട എഴുന്നള്ളത്ത്. നാദസ്വരം ആറന്മുള ജി.ശ്രീകുമാർ ആൻഡ് തിരുമല ശ്രീരംഗനാഥ്.

19ന് ആറാട്ട് ഉത്സവം. രാവിലെ 7 30 ന് നാരായണീയ പാരായണം – ധർമ്മശാസ്താ നാരായണ സമിതി. 10.15 മുതൽ മഹാപ്രസാദമൂട്ട്. തിരുവരങ്ങിൽ ഭക്തിഗാനസുധ – വാരിയേഴ്സ് വോയ്സ് പാലാ. വൈകിട്ട് 5 ന് ആറാട്ട് ബലി കൊടിയിറക്ക്, ആറാട്ടിനു പുറപ്പെടൽ. തുടർന്ന് വെള്ളാങ്കാവ് ആറാട്ട് കടവിൽ തിരുവാറാട്ട്. രാത്രി 7 ന് ആറാട്ട് എതിരേല്പ് , മയൂര നൃത്തം – സതീഷ് ചന്ദ്രൻ ആർപ്പൂക്കര, പഞ്ചവാദ്യം ബാലാജി ഗുരുകുലം രാമപുരം, 7.30ന് കിഴക്കേ പന്തലിൽ ആറാട്ട് എഴുന്നള്ളത്ത്. പാണ്ടിമേളം തൃപ്പൂണിത്തുറ ആർ.എൽ.വി. മഹേഷ് കുമാറിൻ്റെ പ്രമാണിത്തത്തിൽ ബാലാജി ഗുരുകുലം കലാകാരന്മാർ, ദീപക്കാഴ്ച.

20 ന് മരുതുകാവിൽ ഉപക്ഷേത്രത്തിൽ ഉത്സവം. രാവിലെ പുഷ്പാഭിഷേകം, രാത്രി 9 ന് കുംഭകുട നൃത്തം – കേരള വണിക വൈശ്യ സംഘം 78 ഇളംങ്ങുളം , തിരുവരങ്ങിൽ വൈകിട്ട് 6 ന് തിരുവാതിര, 7ന് ഭരതനാട്യം, 7.30ന് രാഗാമൃതം – തലവടി കൃഷ്ണൻകുട്ടി മാസ്റ്ററും കുട്ടികളും.

Share :

You May Also Like

More From Author

+ There are no comments

Add yours