കൂരാലി: പുതുവർഷത്തിലേക്ക് അവർ നടന്നു തുടങ്ങി. എലിക്കുളം പഞ്ചായത്തിലെ വയോജന കൂട്ടായ്മയായ നിറവ് @ 60പ്ലസിന്റെ ആഭിമുഖ്യത്തിൽ ഇന്നത്തെ നട ത്തം നാളത്തെ ആരോഗ്യത്തിന്’ എന്ന മുദ്രാവാക്യമുയർത്തി വയോജനങ്ങൾ പ്രഭാത നടത്തം ആരംഭിച്ചു. കൂരാലിയിൽ നിന്നും നാലാംമൈലിലുള്ള ഹാപ്പിനെസ്സ് പാർക്കിലേക്കായിരുന്നു ആദ്യ കൂട്ട നടത്തം. ഔദ്യോഗിക ഫ്ളാഗ് ഓഫ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മുൻ സൂപ്രണ്ട് ഡോ.റ്റി.എം.ഗോപിനാഥ പിള്ള നിർവ്വ ഹിച്ചു.

ഹാപ്പിനെസ്സ് പാർക്കിൽ നടന്ന യോഗത്തിൽ നിറവ് @ 60പ്ലസിന്റെ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ.രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു ഡോ. ഗോപിനാഥ പി ള്ള ഉദ്ഘാടനം ചെയ്തു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ലോ കത്ത് ഒന്നാം സ്ഥാനത്ത്എത്തുമെന്ന് ഡോ.റ്റി.എം.ഗോപിനാഥ പിള്ള പറഞ്ഞു.പ്രഭാത നടത്തും ശരിയായ രീതിയിൽ സ്ഥിരമായി ചെയ്താൽ പകുതി രോഗങ്ങളെ നിയ ന്ത്രിക്കുവാനാകും.ഇത് മൈതാനങ്ങളിലും,റോഡിലും മാത്രമല്ല വീട്ടുമുറ്റത്തു നടക്കുന്നതും വീട്ടിനുള്ളിലെ മുറികളിൽ നടന്നാലും അത് നടത്താമെന്ന് അദ്ദേഹം പറഞ്ഞു.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ.എം.കെ.രാധാകൃഷ്ണൻ ,എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് , വൈസ് പ്രസിഡ ന്റ് സൂര്യാ മോൾ , സ്ഥിരം സമിതി അധ്യക്ഷരായ എസ്. ഷാജി, ഷേർളി അന്ത്യാ ങ്കളം,അഖിൽ അപ്പുക്കുട്ടൻ, പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്ട്, കെ. എം ചാക്കോ, ജയിംസ് ജീരകത്ത്, നിർമ്മല ചന്ദ്രൻ, യമുന പ്രസാദ്, നിറവ് സെക്രട്ടറി പി.വിജയൻ, വിൻസെന്റ് തോണിക്കല്ലിൽ, എം.എസ്.രാമകൃഷ്ണൻ, നാരായണൻ നായർ ഇളംതോട്ടത്തിൽ എന്നിവർ സംസാരിച്ചു. ഡോ .റ്റി.എം.ഗോപിനാഥ പിള്ളയേയും, യോഗാചാര്യനായ ശിവരാമ പണിക്കരേയും ആദരിച്ചു.

+ There are no comments
Add yours