സെന്‍റ് ഡൊമിനിക്സ് കോളജ് ഓഫ് ലോയില്‍ പരിസ്ഥിതി നിയമ പഠന കേന്ദ്രം

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി: സെന്‍റ് ഡൊമിനിക്സ് കോളജ് ഓഫ് ലോയില്‍ ആരംഭിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പരിസ്ഥിതി നിയമ പഠന കേന്ദ്രം ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ നിയമ മേഖലയില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃ ഷ്ണന്‍ എന്ന്  ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ അനുസ്മരിച്ചു.

കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേഖലയില്‍ അതിവേഗം വളരുന്ന കാഞ്ഞിരപ്പ ള്ളിയില്‍ സമൂലമായ മാറ്റം കൊണ്ടുവരാന്‍ പരിസ്ഥിതി നിയമ പഠന കേന്ദ്രത്തിന് സാധിക്കുമെന്ന് ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു. ജസ്റ്റിസ് സി.എസ്. ഡയസ് മുഖ്യപ്രഭാഷണം നടത്തി. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനുമായുള്ള തന്‍റെ വ്യക്തിബന്ധം ഓര്‍ത്തെടുത്ത ജസ്റ്റിസ് സി.എസ്. ഡയസ്, നിയമ വിദ്യാർ ഥികളുടെ കഴിവിനെ പ്രചോദിപ്പിക്കാനും അവരില്‍ വിമര്‍ശനാത്മക ചിന്താഗതി വളര്‍ത്താനും സെന്‍ററിന് കഴിയട്ടെയെന്ന് ആശംസിച്ചു.

ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍റെ ഭാര്യ മീരാ സെന്‍, അഡ്വ.കെ.എസ്. ശ്രീകുമാര്‍, സെന്‍റ് ഡൊമിനിക്സ് കോളജ് ഓഫ് ലോയുടെ മാനേജര്‍ ഫാ. വര്‍ഗീസ് പരി ന്തിരിക്കല്‍, പ്രിന്‍സിപ്പല്‍ ഡോ. ഗിരിശങ്കര്‍, കുര്യച്ചന്‍ ജോസി എന്നിവര്‍ പ്രസംഗിച്ചു. പരിസ്ഥിതി സംരക്ഷണ നിയമ മേഖലയിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പി ച്ചുകൊണ്ട് നൂതനമായ ഒട്ടനവധി പദ്ധതികളാണ് പഠനകേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്.

Share :

You May Also Like

More From Author

+ There are no comments

Add yours