എൽ.ഡി.എഫ് തീരുമാനപ്രകാരം വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി .പി .റെജി രാജിവെച്ചു. ആദ്യ നാല് വർഷക്കാലം സിപിഎമ്മിനും അവസാന ഒരു വർഷ ക്കാലം കേരള കോൺഗ്രസി(എം)നും പ്രസിഡൻ്റ് പദവി നൽകണമെന്ന എൽ.ഡി.എഫ് തീരുമാനപ്രകാരമാണ് സി. പി. എം വാഴൂർ ഏരിയാ കമ്മറ്റി അംഗമായ വി.പി. റെജി രാജി സമർപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.സൗമ്യക്കാണ് രാജിക്കത്ത് കൈമാറിയത്. രാജി വിവരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇലക്ഷൻ കമ്മീഷനെ അറിയിച്ചു. രണ്ടാഴ്ച യ്ക്കകം പുതിയ പ്രസിഡന്റ് തിരഞ്ഞെടുക്കുവാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകും. കേരള കോൺഗ്രസ് (എം) തിരുമാനപ്രകാരം പത്താം വാർഡ് മെമ്പർ തോ മസ് വെട്ടുവേലിൽ അടുത്ത ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റാകും. തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡി. സേതുലക്ഷ്മി ആക്ടിംഗ് പ്രസിഡൻ്റായിരിക്കും.

+ There are no comments
Add yours