പ്രത്യാശയുള്ള തീർത്ഥാടകർ ഉത്സാഹത്തോടെ മുന്നേറുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി സെന്റ്. ഡൊമിനിക്സ് ക ത്തീഡ്രലിൽ രാവിലെ 6.30 ന് അർപ്പിച്ച പരിശുദ്ധ കുർബാനയോടനുബന്ധിച്ച് മിശിഹാ വർഷം 2025 ജൂബിലിയുടെ രൂപതാതല ആചരണത്തിന് തുടക്കം കുറിച്ച് സ ന്ദേശം നൽകുകയായിരുന്നു മാർ ജോസ് പുളിക്കൽ.ഒരു സാഹചര്യത്തിനും നിരാശമാക്കാനാവത്ത പ്രത്യാശയിൽ ആഴപ്പെട്ടവർക്കാണ് സുഗമായ യാത്ര സാധ്യമാകു ന്നത്. വിശ്വാസ ബോധ്യത്തിൽ നിന്നാണ് ഹൃദയം ശാന്തമാകുന്നത് . ജീവിതത്തിലെ എല്ലാ സാഹചര്യത്തെയും വിശ്വാസബോധ്യത്തിൽ നിന്നും വ്യാഖ്യാനിക്കുന്ന വർ പ്രതിസന്ധികളിൽ ഇടറില്ല.വ്യക്തിപരമായ വിലയിരുത്തലുകളും കണ്ടെത്തലുകളും നടത്തി വിശ്വാസജീവിതത്തിൽ പ്രത്യാശയോടെ തീർത്ഥാടന നടത്തുന്ന വരാകുവാൻ നമുക്ക് കഴിയണമെന്നും മാർ ജോസ് പുളിക്കൽ ഓർമിപ്പിച്ചു.
കാഞ്ഞിരപ്പള്ളി സെൻറ് തോമസ് കത്തീഡ്രലിൽ രൂപതാധ്യക്ഷന്റെ കാർമികത്വത്തിൽ അർപ്പിച്ച പരിശുദ്ധ കുർബാനയിലെ ഉത്ഥാനഗീതത്തോടനുബന്ധിച്ചുള്ള ദീപം തെളിക്കൽ ശുശ്രൂഷയോടെയാണ് രൂപതാതല ജൂബിലി വർഷാചരണത്തിന് തുടക്കമായത്. ഇടവകതല ജൂബിലി വർഷാചരണത്തിന് ദനഹാ തിരുനാൾ റംശ നമസ്കാരത്തിലെ ദീപം തെളിയിക്കൽ ശുശ്രൂഷയോടെയാണ് തുടക്കമാകുന്നത്.
വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ച് വർഷത്തിലൊരിക്കൽ തുറക്കുന്ന വിശുദ്ധ വാതിൽ പിറവി തിരുനാൾ തിരുക്കർമ്മങ്ങൾക്ക് മു മ്പായി മാർ ഫ്രാൻസിസ് പാപ്പ തുറന്നതോടെയാണ് ഈശോ മിശിഹായുടെ മനുഷ്യാവതാര ജൂബിലി വർഷാചരണത്തിന് തിരിതെളിഞ്ഞത്. ഇതിനോട് ചേർന്നാണ് രൂപതകളിലെ വർഷാചരണം.ആരാധനക്രമ വിശ്വാസജീവിത പരിശീലന പരിപാടികൾ, പരിശുദ്ധ കുമ്പസാരത്തിനുള്ള അധിക സൗകര്യങ്ങൾ, തീർത്ഥാടനങ്ങളു ടെ പ്രോത്സാഹനം എന്നിവയിലൂടെ വിശ്വാസ ജീവിതത്തിന് ശക്തിപകരുന്ന വിവിധ കർമപദ്ധതികൾ ജൂബിലി വർഷത്തിൽ കാഞ്ഞിരപ്പള്ളി രൂപതയിൽ നടപ്പി ലാക്കും. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ വികാരി ഫാ. വർഗീസ് പരിന്തിരിക്കൽ, ഫാ. ജോർജ് കുഴുപ്പിള്ളിൽ, ഫാ. ജേക്കബ് ചാത്തനാട്ട്, ഫാ. തോമ സുകുട്ടി ആലപ്പാട്ടുകുന്നേൽ, എന്നിവരുൾപ്പെടെയുള്ള വിശ്വാസി സമൂഹം തിരുക്കർമ്മങ്ങളിൽ പങ്കുചേർന്നു.

+ There are no comments
Add yours