ശുചീകരണം തങ്ങളുടെ സ്വന്തം കടമ പോലെ  ഏറ്റെടുത്ത് വിശുദ്ധി സേനാ അംഗങ്ങൾ

Estimated read time 1 min read
Share :

ശുചീകരണം തങ്ങളുടെ സ്വന്തം കടമ പോലെ  ഏറ്റെടുത്ത് വിശുദ്ധി സേനാ അംഗങ്ങൾ. തമിഴ്നാട്ടുകാരായ 125 പേരടങ്ങുന്ന ഒരു ടീമാണ് വിശുദ്ധി സേന. പലരും കരു തുന്നത്  ഇവർ കേവലം ശുചീകരണ തൊഴിലാളികളല്ലന്നുള്ളതാണ് .ഇത്ചരിത്രമെന്ന് സാക്ഷ്യപ്പെടുത്തുന്നു അയ്യപ്പ സേവാ സംഘം.

അയ്യപ്പ സേവാ സംഘത്തിന്റെ ആദ്യകാല പ്രസിഡന്റ് ശ്രീനിവാസൻ പതിറ്റാണ്ടുകൾക്ക്‌ മുമ്പ് ശബരിമല സന്നിധാനം വൃത്തിയാക്കാൻ കൂട്ടിക്കൊണ്ടുവന്നതാണ് തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലുള്ള ഒരു പറ്റം ആളുകളെ. അയ്യപ്പ സന്നിധിയിൽ തൊട്ടടുത്ത് നിന്ന് സേവനം ചെയ്യാൻ അവസരം ലഭിച്ചത് മഹാ ഭാഗ്യമായി കണ്ട അവർ അതിന് കൂലിയുടെ കണക്ക് പറഞ്ഞില്ല. പകരം അടുത്ത വർഷവും ഈ ജോലി ചെയ്യാനുള്ള അനുവാദം ആണ് അവർ തേടിയത്. അനുമതി കിട്ടിയതോടെ പിന്നെ ഓരോ വർഷവും അവർ അത് ജീവിത നിയോഗം പോലെ ഏറ്റെടുത്തു. തുച്ഛമായ വേതനത്തേക്കാൾ സന്നിധാനവും പരിസരവും ശുചീകരിക്കാനുള്ള ആഗ്രഹം പിന്തുടർന്നതോടെ ആ മഹാത്മ്യം ഉൾക്കൊണ്ട് അവർക്ക് വിശുദ്ധിസേനയെന്ന പേര് അയ്യപ്പ സേവാ സംഘം ഭാരവാഹികൾ മുഖേനെ പതിയുകയായിരുന്നു. ഒപ്പം എരുമേലിയുടെ വൃത്തിയും ആ കരങ്ങളിലായി.
ഇടയ്ക്ക് ആ പഴയ തലമുറ മാറിയെങ്കിലും പതിവ് മുടങ്ങിയില്ല. തലമുറകൾ കടന്ന് പാരമ്പര്യ നിയോഗം പോലെ അടുത്ത തലമുറയും എത്തിക്കൊണ്ടിരുന്നു. പ്രളയവും കോവിഡും തീർത്ഥാടനകാലം മുടക്കിയ കഴിഞ്ഞ രണ്ട് വർഷം മാത്രമാണ് അവർ സേവനം മുടക്കിയത്.. ഓരോ വർഷവും തീർത്ഥാടന കാലത്ത് ശുചീകരണത്തിന് മുടങ്ങാതെ എത്തുന്ന ഇവർക്ക് ദേവസ്വം ബോർഡ് ആണ് വേതനവും ഭക്ഷണവും താമസം സൗകര്യവും നൽകുന്നത്. വേതനത്തിനുള്ള ഫണ്ട് ആരോഗ്യവകുപ്പിന് ജില്ലാ കളക്ടർ മുഖേനെ കൈമാറും. ശുചീകരണ ജോലിയുടെ നിയന്ത്രണ മേൽനോട്ടം ആരോഗ്യവകുപ്പിനാണ്. ഏതാനും വർഷങ്ങളായി ആനന്ദ്, കൃഷ്ണസ്വാമി എന്നിവരാണ് എരുമേലിയിൽ സേനയുടെ ലീഡർമാർ.
ആനന്ദിന്റെ അച്ഛനും മുമ്പ് ലീഡർ സ്ഥാനം വഹിച്ചിരുന്നു. എല്ലാ വർഷവും ശബരിമല സീസണിൽ എരുമേലിയിലാണ് ഇവരുടെ ക്രിസ്തുമസ് ആഘോഷം.  ഇതുവ രെ വിശുദ്ധി സേനയിലെ ഒരാൾ പോലും എരുമേലിയിൽ ഏതെങ്കിലും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടില്ലെന്ന് പോലിസ് സാക്ഷ്യപ്പെടുത്തുന്നു. നാട്ടുകാർക്കും സേന യെ പറ്റി നല്ലതേ പറയാനുള്ളൂ. ഒരിക്കൽ സീസൺ അവസാനിച്ച ശേഷം ശമ്പളവും കുടിശികയും കിട്ടാത്തത് മൂലം നാട്ടിൽ പോകാൻ കഴിയാതെ വിഷമിച്ചപ്പോൾ ദേവസ്വം ബോർഡ് ഭക്ഷണം മുടങ്ങാതെ നൽകിയതും ഒടുവിൽ വേതനം കിട്ടാൻ വേണ്ടി റോഡിൽ ഇരുന്ന് പ്രതിഷേധിച്ചപ്പോൾ നാട്ടുകാരും പോലീസും അനുഭാവ പൂർവം പിന്തുണ നൽകി വേതനം അനുവദിപ്പിച്ചതുമൊക്കെ മറക്കാനാവില്ലെന്ന് സേനയിലെ അംഗങ്ങൾ പറയുന്നു. എല്ലാ ദിവസവും പുലർച്ചെയും വൈകുന്നേര വും എരുമേലി പട്ടണവും പരിസര പ്രദേശങ്ങളും വിശുദ്ധി സേനാo ഗ ങ്ങൾ തൂത്ത് വൃത്തിയാക്കും. മാലിന്യം തുത്തുവാരി പാതയും പരിസര പ്രദേശങ്ങളും വൃത്തി യാക്കും. പാതകളുടെ ഇരുവശത്തും പ്രത്യേക രീതിയിൽ ബ്ലിച്ചിംഗ് പൗഡർ വിതറും. 550 രൂപയാണ് ഇവരുടെ ദിവസ വേതനം.
Share :

You May Also Like

More From Author

+ There are no comments

Add yours