ചിറക്കടവ് വെള്ളാളസമാജം സ്കൂളിൽ ഓണാഘോഷം ലഘൂകരിച്ച് കിടപ്പുരോഗികളായ കുട്ടികൾക്കുള്ള ഡയപ്പർ വാങ്ങി നൽകി. അധ്യാപകരുടേയും പി.ടി. എ യുടേയും കുട്ടികളുടേയും നേതൃത്വത്തിൽ സമാഹരിച്ച ഡയപ്പർ സ്കൂൾ മാനേജർ സുമേഷ് ശങ്കർ പുഴയനാൽ ബി.ആർ.സി.യിലെ ബി.പി.സി.അജാസ് വാരിക്കാടന് കൈമാറി. പ്രഥമാധ്യാപിക പി.എൻ.സിജു, പി.ടി.എ.പ്രസിഡൻറ് ജിൻസ് തോമസ്, ബി.ശ്രീരാജ്, എസ്.ബിന്ദുമോൾ, എ.ശ്രീകല, ഗോപികാ ഗോപൻ, വി.എൻ.ഹരികൃ ഷ്ണൻ എന്നിവർ പങ്കെടുത്തു.


+ There are no comments
Add yours