മണിമല ഹോളിമാഗി ഫൊറോന പള്ളി ദ്വി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബൈബിൾ പകർത്തി എഴുതി

Share :

മണിമല ഹോളി മാഗി ഫൊറോന പള്ളി ദ്വി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പള്ളിയങ്കണത്തിൽ മാതൃ പിതൃ വേദിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ ബൈ ബിൾ പകർത്തി എഴുതി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ആരംഭിച്ച സമ്പൂർണ്ണ ബൈബിൾ പകർത്തി എഴുത്തിന് ഇടവകയിൽ നിന്നും 200 വിശ്വാസികൾ പ ങ്കെടുത്തു. പ്രത്യേകം തയ്യാറാക്കിയ പേപ്പറുകളിലാണ് കറുത്ത മഷി പെൻ ഉപയോഗിച്ച് ബൈബിൾ പകർത്തി എഴുത്ത്‌ നടന്നത്. ഉച്ചയോടെ നിയോഗം വെച്ച് ഉപാവാ സവും പ്രാർത്ഥനയും നടത്തിയിരുന്ന വിശ്വാസികൾ എത്തിത്തുടങ്ങിയിരുന്നു.

ഇടവക വികാരി ഫാ. മാത്യു താന്നിയത്ത് പ്രത്യേക പ്രാർത്ഥനയും ആശ്രിവാദ കർമ്മവും നടത്തിയതോടെ വിശ്വാസികൾ ബൈബിൾ പകർത്തിയെഴുത്തിനു തുട ക്കം കുറിച്ചു. നാലുമണിയോടെ ഓരോരുത്തർക്കും കിട്ടിയ അധ്യായങ്ങൾ എഴുതി പൂർത്തിയാക്കി. അസിസ്റ്റന്റ് വികാരി ഫാദർ സെബാസ്റ്റ്യൻ കളത്തി പറമ്പിൽ, ഇടവകയിലെ മാതൃ പിതൃ വേദി അംഗങ്ങൾ, കർമ്മലിത്താ മഠത്തിലെ സിസ്റ്റേഴ്സ് എന്നിവർ വചന പകർത്തി എഴുത്തിന് നേതൃത്വം നൽകി. ഇടവകയിലെ മുഴുവൻ കുടുംബങ്ങളിലും അവരുടെ ഭവനങ്ങളിൽ എത്തി വൈദികരുടെ നേതൃത്വത്തിൽ വെഞ്ചിരിപ്പ് കർമ്മങ്ങൾ നടത്തിയിരുന്നു.ഈ മാസം ഇടവക അംഗങ്ങളുടെ മുഴു വൻ വാഹനങ്ങളും പള്ളിയങ്കണത്തിൽ എത്തി ച്ചു വെഞ്ചരിപ്പു കർമ്മം നടത്തുമെന്ന് ഇടവക വികാരി ഫാദർ മാത്യു താന്നിയത്ത് പറഞ്ഞു.

Share :

You May Also Like

More From Author

+ There are no comments

Add yours