കാഞ്ഞിരപ്പള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിര പ്പള്ളി ഗ്രാമപഞ്ചായത്തിന് സാമൂഹ്യ അടുക്കളയിലേക്ക് അരിയും പലവ്യഞ്ജനങ്ങളും ബാങ്ക് പ്രസിഡന്റ്, ജോർജ്ജ് വർഗീസ് പൊട്ടൻ കുളം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായ ത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പന് നൽകി. ഡയറക്ടർ ബോർഡ് മെമ്പർമാരായ ജോളി മടുക്കക്കുഴി, സ്റ്റനിസ്ലാവോസ് വെട്ടികാട്, ജോബ് കെ വെട്ടം, ടി.ജെ മോഹനൻ, ഫിലി പ്പ് നിക്കോളാസ്, ടോജി വി ജോർജ്, തോമസുകുട്ടി, ജെസ്സി ഷാജൻ, സുജ സുനിൽ, റാണി മാത്യു, രാജേഷ്, ബിജു തോമസ്,  ബാങ്ക് സെക്രട്ടറി ഷൈജു കെ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.