കൂരാലി: ഇളങ്ങുളം ഒട്ടയ്ക്കൽ ഭാഗത്ത് കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും കനത്ത നാശം. രണ്ടുവീടിന് മരങ്ങൾ വീണ് ഭാഗികനാശമുണ്ടായി. നിരവധി പേ രുടെ കൃഷിയിടങ്ങളിൽ മരങ്ങൾ വീണ് നാശമുണ്ടായി. ഒട്ടയ്ക്കൽ കൈതമുണ്ടിയിൽ അനീഷിന്റെ വീടിന് മുകളിലേക്ക് ആഞ്ഞിലിമരം വീണ് മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾ തകർന്നു. വയലുങ്കൽപ്പടി കൊല്ലംതോട്ട് അനിൽകുമാറിന്റെ വീട്ടുവളപ്പിലെ പ്ലാവ് കടപുഴകി വീടിനോട് ചേർന്നുപതിച്ച് നാശമുണ്ടാ യി. വെള്ളിലക്കുഴി റോഡിന് കുറുകെ മരം വീണ് വൈദ്യുതിലൈനുകൾ പൊട്ടി. ഒട്ടയ്ക്കൽ പാമ്പയ്ക്കൽ ബിനുവിന്റെ ജാതിമരങ്ങൾ നിലംപൊത്തി.
ഇളങ്ങുളം ഒട്ടയ്ക്കൽ ഭാഗത്ത് കാറ്റിലും മഴയിലും നാശനഷ്ടം
Estimated read time
0 min read
You May Also Like
എരുമേലി പമ്പാവാലി ആലപ്പാട് ജംഗഷനിൽ അപകടം
July 18, 2026
സെൻസസ് ഡ്യൂട്ടിക് പോയ അധ്യാപികക്ക് നേരെ നായയുടെ ആക്രമണം
July 14, 2026
More From Author
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026
ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം പേട്ടക്കവലയിൽ
July 18, 2026
എരുമേലി പമ്പാവാലി ആലപ്പാട് ജംഗഷനിൽ അപകടം
July 18, 2026

+ There are no comments
Add yours