ഇളങ്ങുളം: എലിക്കുളം പഞ്ചായത്ത് ശബരിമല തീർഥാടകരോട് അവഗണന കാട്ടുകയാണെന്ന് ആരോപിച്ച് ബി.ജെ.പി.എലിക്കുളം പഞ്ചായത്ത് കമ്മിറ്റി സമരം നട ത്തി. ഇളങ്ങുളം അമ്പലം കവലയിൽ കർപ്പൂരാഴി കത്തിച്ചായിരുന്നു പ്രതിഷേധസമരം. ശബരിമല ഫണ്ട് ലഭിച്ചിട്ടും തീർഥാടകർക്ക് ആവശ്യമായ സൗകര്യമൊരു ക്കുന്നില്ലെന്ന് നേതാക്കൾ ആരോപിച്ചു. എലിക്കുളം പഞ്ചായത്ത് പരിധിയിലൂടെ കടന്നുപോകുന്ന പി.പി.റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കണം, റോഡിന്റെ ഇ രുവശവും കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി നടക്കാൻ കാടുതെളിക്കണം, ശൗചാലയസമുച്ചയം തുറന്നുകൊടുക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.

വാഹനാപകടങ്ങൾ തുടർക്കഥയാകുന്ന പി.പി.റോഡിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ പോലീസ്, പൊതുമരാമത്ത് വകുപ്പ്, മോട്ടോർ വാഹന വ കുപ്പ് എന്നിവ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഹൈവേ ആയി നവീകരിച്ചതിൽ പിന്നെ 60-ലേറെ അപകടമരണങ്ങൾ നടന്നിട്ടും യാതൊരു സുരക്ഷാ ക്രമീകരണവും നടത്തിയിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു. ബി.ജെ.പി.ഭരണങ്ങാനം നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.ആർ.സരീഷ്‌കുമാർ, ജില്ലാ കമ്മി റ്റിയംഗം രഘുനാഥ് പനമറ്റം, ന്യൂനപക്ഷമോർച്ച ദേശീയ വൈസ്പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ദീപു ഉരുളികുന്നം, സോമൻ മുകളേൽ, കെ.ടി.സുനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

+ There are no comments
Add yours