നിർമലൈറ്റ്സിന്‍റെ വെൽനസ് പ്രോഗ്രാം സ്തൂത്യർഹം; മാർ ജോസ് പുളിക്കൽ

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി: കൗൺസിലേഴ്സിന്‍റെ കൂട്ടായ്മയായ നിർമലൈറ്റ്സ് സ്കൂൾ കോളജുകളിൽ നടത്തുന്ന അക്കാദമിക്ക് വെൽനസ് പ്രോഗ്രാം കുട്ടികൾക്കും കുടുംബങ്ങൾ ക്കും സമൂഹത്തിനും സ്തുത്യർഹമായ സേവനമാണ് നൽകുന്നതെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ പുളിക്കൽ.

സ്കൂൾ മാനേജർ ഫാ.  വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിച്ചു.  ഡോ. പി.എം. ചാക്കോ, ജനറൽ കോ-ഓർഡിനേറ്റർ പി.എം. വർക്കി, ശങ്കരൻ നമ്പൂതിരി, പ്രിൻ സിപ്പൽ മേഴ്സി ജോൺ, ഹെഡ്മാസ്റ്റർ പി.ജെ. തോമസ്, മുൻ പ്രിൻസിപ്പൽ പി.ജെ. സുധർമ, പിടിഎ പ്രസിഡന്‍റ് പി.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു. വിവിധ യൂണിവേ ഴ്സിറ്റികളിൽ നിന്നും കൗൺസലിംഗ് ആൻഡ് സൈക്കോ തെറാപ്പി കോഴ്സ് പാസായവരും കേന്ദ്ര സംസ്ഥാന സർക്കാർ സർവീസിൽ നിന്നും പൊതു സ്വകാര്യ മേഖല കളിൽ നിന്നും വിരമിച്ചവുമായ സീനിയർ സിറ്റിസൺസിന്‍റെ അറിവും കഴിവും വരും തലമുറയ്ക്ക് പ്രയോജനപ്പെടുത്തുന്ന പദ്ധതിയാണ് വെൽനസ് പ്രോഗ്രാം.

Share :

You May Also Like

More From Author

+ There are no comments

Add yours