കുരിശ്കവല മാളിയേക്കൽ പാലം ആനത്താനം റോഡിൻ്റെ ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ വകയിരുത്തി പതിനൊന്നാം വാർഡിൽ രണ്ട് ഘട്ടങ്ങളായി നവീകരിച്ച് നിർമ്മി ക്കുന്ന കുരിശ്കവല മാളിയേക്കൽ പാലം  ആനത്താനം റോഡിൻ്റെ ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. ദേശീയപാതയിൽ നിന്നും 320 മീറ്റർ നീള ത്തിലും 4.5 മീറ്റർ വീതിയിലും ഇന്റർലോക്ക്  കട്ട പാകിയും റോഡിൻെറ ഇരുവശവും പൂർണ്ണമായി കോൺക്രീറ്റ് ചെയ്തുമാണ് നിർമ്മാണം നടത്തുന്നത്. നിലവിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്ന പഞ്ചായത്ത് ടൗൺഹാൾ, 100 വർഷത്തിലേറെ കാലമായി പ്രദേശത്ത് പരമ്പരാഗതമായി താമസിക്കുന്ന 30 ഓളം കുടും ബങ്ങൾ, റിവർ വ്യൂ ഹൗസിംഗ് ബോർഡ് കോളനിയിലെ 40 കുടുംബങ്ങൾ, നിരവധി വ്യാപാര സ്ഥാപനങ്ങൾ എന്നിവർക്കും ഏറെ പ്രയോജനകരമാണ് ഈ റോഡ്.

ആദ്യ ഘട്ടത്തിൽ 200 മീറ്റർ നീളത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. ഗ്രാമപഞ്ചായത്തംഗം പി.എ. ഷെമീറിന്റെ അധ്യക്ഷതയിൽ  പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ ആദ്യ ഘട്ട നിർമ്മാണോദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ സുനിൽ തേനംമ്മാക്കൽ, ബിജു പത്യാല, ബി.ആർ.അൻഷാദ്, സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം ദിലീപ് ചന്ദ്രൻ, കെ.എസ് .ഷിനാസ്, അബ്ദുൽ ഫത്താഹ്, ഒ.എം.ഷാജി, സെയ്ത്.എം. താജു, അഷറഫ് നെല്ലിമല പുതുപ്പറമ്പിൽ, പി.എം.അജു എന്നിവർ പ്രസംഗിച്ചു. രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വ്യാഴാഴ്ച ആരംഭിക്കും. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി  റോഡിൽ രണ്ടാഴ്ച കാ ലത്തേക്ക് ഗതാഗത നിയന്ത്രണം ഉണ്ടാകും. റോഡിൻ്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ നിരവധി കുടുംബങ്ങൾക്കും സമീപവാസികൾക്കും ഏറെ പ്രയോജ നകരമായിരിക്കും ഈ റോഡെന്നും ഗ്രാമപഞ്ചായത്തംഗം പി.എ.ഷെമീർ പറഞ്ഞു.

Share :

You May Also Like

More From Author

+ There are no comments

Add yours