യുവജനങ്ങളുടെ തൊഴിലില്ലായ്മക്ക് പരിഹാരം കാണണം പ്രൊഫ. ലോപ്പസ് മാത്യു

Estimated read time 0 min read
Share :
യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ ക്രേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കേരള കോൺഗ്രസ് എം ജില്ല പ്രസിഡണ്ട് പ്രൊ. ലോപ്പസ് മാത്യു. കേരള യൂത്ത് ഫ്രണ്ട് എം എലിക്കുളം മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യ്തു പ്രസംഗിക്കുകയായിരുന്നു ലോപ്പസ് മാത്യു. തൊഴിൽ അ ന്വേഷിച്ച് രാജ്യം വിടുന്ന യുവജനങ്ങളെ ഇവിടെ പിടിച്ചു നിർത്താൻ പുതിയ തൊഴിൽ പദ്ധതികൾ രൂപികരിക്കാൻ സർക്കാരുകൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് ജസ്റ്റ്യൻ വട്ടക്കുന്നൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടൻ, ജില്ലാ പ്രസിഡണ്ട് ഡിനു ചാക്കോ എന്നിവർക്ക് സ്വീക രണം നല്കി. സാജൻ തൊടുക, തോമസുകുട്ടി വരിക്കയിൽ, ജീമ്മിച്ചൻ ഈറ്റത്തോട്ട്, സിജോ പ്ലാന്തോട്ടം, തോമസുകുട്ടി വട്ടയ്ക്കാട്ട്, റ്റോമി കപ്പിലുമാക്കൽ, വിൽസൺ പതിപ്പള്ളി,  ജിമ്മി മണ്ഡപം, മോൻസി വളവനാൽ, ജോമോൻ കൊല്ല കൊമ്പിൽ, സച്ചിൻ കളരിക്കൽ, ജയിംസ് പൂവത്തോലി, ആൽബിൻ പേണ്ടാനം, തോമസ്  ആയി ല്യക്കുന്നേൽ, അജി അമ്പലത്തറ, റ്റീന വട്ടയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours