ചിറക്കടവ്: കാഞ്ഞിരപ്പള്ളി – മണിമല റോഡിലെ കാട് വെട്ടിത്തെളിച്ചും റീടാർ ചെയ്തും അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്ന് ചിറക്കടവ് സെന്റ് ഇഫ്രേം സ് പള്ളിയിലെ വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. ഫാ. റെജി വയലുങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. ജോയി കൊന്നയ്ക്കലിന്റെ അധ്യക്ഷതയിൽ എകെസിസി, കർഷക സംഘം, ഇൻഫാം, മാതൃവേദി, പിതൃവേദി എന്നീ സംയുക്തയോഗമാണ് പ്രതിഷേധിച്ചത്.

ചിറക്കടവ് പള്ളിപ്പടിക്കൽ താത്കാലിക ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിച്ച സെന്റ് ഇഫ്രേംസ് സ്കൂൾ മാനേജ്മെന്റിനെയും അധ്യാപകരെയും വിദ്യാർഥികളെയും യോഗം അഭിനന്ദിച്ചു. ശബരിമല തീർഥാടകരുടെ വാഹനങ്ങൾ ഏറ്റവും കൂടുതൽ കടന്നുപോകുന്ന ചിറക്കടവ് പള്ളിപ്പടിയിൽ എംഎൽഎ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് എത്രയും വേഗം സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സജീവ് മുട്ടത്ത്, ടെസി പാഴിയാങ്കൽ, ജോസ് പാനാപ്പള്ളിൽ, മിനി കുഴിമറ്റം, സാജു കല്ലൂക്കുള ങ്ങര, ബിസി പടകൂട്ടിൽ, സജു വാറ്റുകാട്ടിൽ എന്നിവർ പ്രസംഗിച്ചു.

+ There are no comments
Add yours