കാഞ്ഞിരപ്പള്ളി താലൂക്ക് – ബ്ലോക്ക് – നിയോജക മണ്ഡലം ആസ്ഥാനമായ കാഞ്ഞിരപ്പള്ളി നഗരസഭയാക്കണമെന്ന് സിപിഐ എം പാറക്കടവ് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാറക്കടവ് വട്ടക്കുഴി ജംഗ്ഷനിൽ ട്രാൻസ്ഫോർമർ സ്ഥാപിച്ച് അടിക്കടിയുണ്ടാക്കുന്ന വൈദ്യുതി തകരാർ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഇക്ബാൽ ഇല്ലത്തുപറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനം ഏരിയാ കമ്മിറ്റിയംഗം അജാസ് റഷീദ് ഉൽഘാടനം ചെയ്തു.ടി കെ ജയൻ,, കെ എസ് ഷാനവാസ്, അഷറ ഫ്, ശ്രീകുമാർ ,വി എസ് സലേഷ്, ജയ്സൽ, ആസിഫ് അമാൻ എന്നിവർ പ്രസംഗിച്ചു.ശ്രീകുമാറിനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു.

+ There are no comments
Add yours