റീ ഡൊമി – സസ്റ്റെയിനബിൾ ലൈഫ് സ്റ്റൈൽ സൊലൂഷൻസ് ബ്രാൻഡിൻ്റെ ലോഞ്ചും എക്സ്പോയും

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്ക്സ് കോളേജിൻ്റെ ആഭിമുഖ്യത്തിൽ യുവ സംരംഭകത്വം വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർത്ഥി കളുടെയും IEDC യുടെയും നേതൃത്വത്തിൽ തുടങ്ങിയ റീ ഡൊമി – സസ്റ്റെയിനബിൾ ലൈഫ് സ്റ്റൈൽ സൊലൂഷൻസ് എന്ന പേരിൽ പുതിയ ബ്രാൻഡിൻ്റെ ലോഞ്ചും എക്സ്പോയും സെയിലും SD കോളേജിൽ സംഘടിപ്പിച്ചു.

വഴിയരികിലോ പുഴയിലോ മറ്റും  വലിച്ചെറിയുന്ന പ്രകൃതി സൗഹൃദ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് പഠനത്തോടൊ പ്പം വിദ്യാർത്ഥികൾക്ക് പണവും സമ്പാദിക്കുവാൻ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ 20 ലധികം വിദ്യാർത്ഥികളുടെയും ബോട്ടണി ഡിപ്പാ ർട്ട്മെൻ്റിലെ അസി. പ്രൊഫസറായ അനീറ്റ ജോയിയുടെയും നേതൃത്വത്തിലാണ് റീ ഡോമിയുടെ പ്രവർത്തനം. ഉപയോഗ ശൂന്യമായ അസംസ്കൃത വസ്തുക്കൾ ഉപയോ ഗിച്ചാണ് വിദ്യാർത്ഥികളുടെ കരവിരുതിൽ പുത്തൻ യൂട്ടിലിറ്റി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്. പ്രിയപ്പെട്ടവരുടെ ഓർമ്മകൾ കാത്തു സൂക്ഷിക്കുവാൻ മെമ്മറ്റി ക്വി ൽറ്റ്, കസ്റ്റമയ്സ്ഡ് ബർത്തഡേ ഡെക്കർ, ഹൂപ്സ്, കസ്റ്റമെയ്സ്ഡ് ഗിഫ്റ്റുകൾ, ഹെയർ ആക്സസറീസ്, ആഭരണങ്ങൾ, പില്ലോ സെറ്റുകൾ വരെ ഓർഡർ അനുസരിച്ച് നിർമ്മി ച്ച് നൽകുന്നുണ്ട്.

റി ഡോമിയുടെ ബ്രാൻഡ് ലോഞ്ചിൻ്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഫ്രഷ് ടു ഹോം സി.ഇ.ഒ മാത്യു ജോസഫ് നിർവഹിച്ചു. യോഗത്തിൽ കോളേജ് പ്രിൻസി പ്പാൾ ഡോ. സീമോൻ തോമസ്, ബർസാർ റവ. ഡോ. മനോജ് പാലക്കുടി, ഇഡി.സി കോർഡിനേറ്റർ ഡോ. റാണി അൽഫോൻസാ ജോസ്, റീ ഡോമി കോർഡിനേറ്റർ അനീറ്റ ജോയി, IQAC കോർഡിനേറ്റർ ഡോ. അനൂപ് ടോം ജോസഫ് , ഡോ. പ്രതീഷ് എബ്രഹാം എന്നിവർ സന്നിഹികരായിരുന്നു. ഡ്രസ് ഡിസൈനിങ്, സ്റ്റിച്ചിങ്ങ്, ഹാൻഡ് പെയിൻ്റ് എംബ്രോയ്ഡറി, ബീഡ് വർക്ക് എന്നിവർ നൽകുന്നുണ്ട്.

Share :

You May Also Like

More From Author

+ There are no comments

Add yours