ബാർബർ -ബ്യൂട്ടീഷ്യൻസ് പാറത്തോട് യൂണിറ്റ് വാർഷിക സമ്മേളനം

Estimated read time 1 min read
Share :

കേരളാ സ്റ്റേറ്റ് ബാർബർ -ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ അമ്പത്തി ആറാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായ് പാറത്തോട് യൂണിറ്റ് വാർഷിക സമ്മേ ളനം ഓഗസ്റ്റ് 30 വെള്ളിയാഴ്ച്ച 2ന് പാറത്തോട്ടിൽ KSBA കാഞ്ഞിരപ്പള്ളി താലൂക്ക് സെക്രട്ടറി AG സതീഷ് കുമാർ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡൻ്റ് S ഫൈസൽ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് K രവീന്ദ്രദാസ് സംഘടനാ വിശദീകരണം നടത്തും.

KSBA പാറത്തോട് യൂണിറ്റിൻ്റെ പ്രഥമ പ്രസിഡൻ്റായിരുന്ന EN ഗോപിനാഥനെ താലൂക്ക് പ്രസിഡൻ്റ് EG ജോതിഷ് പൊന്നാട അണിയിച്ച് ആദരിക്കും. വയനാട് ദുരന്ത ത്തെ തുടർന്ന് ജില്ലാ കമ്മിറ്റി സ്വരൂപിക്കുന്ന ഫണ്ടു ശേഖരണത്തിൽ യൂണിറ്റിൻ്റെ പൂർണ പങ്കാളിത്തം പ്രഖ്യാപിക്കും. സർക്കാർ ക്ഷേമ പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, ആനുകൂല്യങ്ങളുടെ പട്ടിക പുന:പരിശോധിച്ച് സഹായധനം വർദ്ധിപ്പിക്കുക, പെൻഷൻതുക വർദ്ധിപ്പിക്കുക, കുടിശിക തീർത്ത് മാസംതോറും വി തരണം ചെയ്യുക, ബിനാമി ഷോപ്പുകളെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ മാനദണ്ഡങ്ങളിൽ നിയന്ത്രിച്ച് പാരമ്പര്യ തൊഴിൽ സംരക്ഷിക്കുക, മാലിന്യ നിർമാർ ജനം നൂതനസംവിധാനങ്ങളിലുടെ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് യൂണിറ്റ് സമ്മേളനം അധികാരികൾക്ക് നിവേദനം സമർപ്പിക്കും. തുടർ ന്ന് KSBA താലൂക്ക് പ്രസിഡൻ്റ് EG ജോതിഷ്, യൂണിറ്റ് സെക്രട്ടറി KK പ്രദീപ് കുമാർ, യൂണിറ്റ് ട്രഷറർ ഷിൻ്റു മോഹൻ, KA സിദ്ദിഖ്, അനസ്. സാജിദ് എന്നിവർ പ്രസംഗി ക്കും. തുടർന്ന് സ്നേഹവിരുന്നും നടക്കും.

Share :

You May Also Like

More From Author

+ There are no comments

Add yours