കൊല്ലം തേനി ദേശീയപാതയിൽ ഭീതി വിതച്ച് സ്വകാര്യബസിൻ്റെ മത്സരഓട്ടം

Estimated read time 0 min read
Share :

വ്യാഴാഴ്ച വൈകുന്നേരം പൊൻകുന്നത്തെ സിഗ്നൽ ലൈറ്റ് ജംഗ്ഷനിൽ റെഡ് സിഗ്നൽ കണ്ട് നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസ്സിന്റെയും ഡിവൈഡറിന്റെ യും ഇടയിലൂടെ സ്വകാര്യ ബസ് മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. ബസിന്റെ സൈഡിലിരുന്നവർ പരി ക്കേൽക്കാതെ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്.

രണ്ടു ബസുകളും മുണ്ടക്കയം ഭാഗത്തേയ്ക്ക് പോവുകയായിരുന്നു.പൊൻകുന്നം പോലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്.അപകടത്തെത്തുടർന്ന് ദേശീയപാതയി ൽ ഗതാഗതവും തടസ്സപ്പെട്ടു.മത്സരഓട്ടം നടത്തി അമിത വേഗത്തിൽ പോകുന്ന ബസ്സുകൾ എതിരെ വരുന്ന വാഹനങ്ങളെ ഇടിച്ചിടുന്നത് പതിവാണ്.ഇത് ചോദ്യം ചെയ്താൽ ബസ് ജീവനക്കാർ ചീത്ത വിളിയും കൈയ്യേറ്റത്തിനും ശ്രമിക്കും അതുകൊണ്ട് തന്നെ ആരും പ്രതികരിക്കാറില്ല. പരിശോധന ഒന്നും ഇല്ലാത്തതിനാൽ ഡ്രൈവർമാരിൽ പലരും ലഹരി വസ്തുക്കളും മറ്റും ഉപയോഗിച്ചാണ് വാഹനമോടിക്കുന്നതും.

Share :

You May Also Like

More From Author

+ There are no comments

Add yours