വർഗീയതയെ ചെറുത്തുതോൽപ്പിക്കാൻ കോൺഗ്രസ് അധികാരത്തിൽ വരണം; ആന്റോ  ആൻറണി എം.പി  

Estimated read time 0 min read
രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തായ വർഗീയതയെ ചെറുത്തുതോൽപ്പിക്കാൻ കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ എത്തണമെന്ന് ആന്റോ ആൻറണി എം. പി  അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ഉറപ്പുവരുത്താൻ കോൺഗ്ര സ് നേതൃത്വം നൽകുന്ന സർക്കാരിന് മാത്രമേ കഴിയുകയുള്ളുവെന്നും അദ്ദേഹം പറ ഞ്ഞു . രാജ്യത്തെ മതേതര ജനാധിപത്യ സംവിധാനങ്ങളുടെ ഭാവിയെ നിർണ്ണയിക്കുന്ന സുപ്രധാനമായ തിരഞ്ഞെടുപ്പാണ് വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പെന്നും അ ദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ്  നിയോജകമണ്ഡലം നേതൃയോഗത്തിൽ മു ഖ്യപ്ര ഭാഷണം നടത്തുകയായിരുന്നു  അദ്ദേഹം.
യു ഡി എഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം  ചെയർമാൻ സി. വി.തോമസുകുട്ടി അധ്യക്ഷത വഹിച്ച യോഗം യുഡിഎഫ്  ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉ ദ്‌ഘാടനം ചെയ്തു . നിയോജകമണ്ഡലം കൺവീനർ ജിജി അഞ്ചാനി, യുഡിഎഫ് നേതാ ക്കളായ തോമസ് കല്ലാടൻ ,തോമസ് കുന്നപ്പള്ളി, പി.എ.ഷെമീർ, പ്രൊഫ. റോണി.കെ. ബേബി , ഷിൻസ് പീറ്റർ , പി.ജീരാജ്, മനോജ് തോമസ്, പിപി .ഇസ്മായിൽ , മുണ്ടക്കയം സോമൻ, പി .എം സലിം, അബ്ദുൽ കരീം മുസലിയാർ, രവി.വി സോമൻ, കെ.എം. നൈസാം , കെ. എസ് .ഷിനാസ് , ലൂസി ജോർജ്ജ് , ശ്രീകല ഹരി , ജോ പായിക്കാടൻ , അഡ്വ അഭിലാഷ് ചന്ദ്രൻ, എം.കെ. ഷെമീർ എന്നിവർ പ്രസംഗിച്ചു .

You May Also Like

More From Author