ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരു ന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 5 പേർക്ക് പരുക്ക്

Estimated read time 0 min read
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊൻകുന്നം മണിമല റൂട്ടിൽ ചെറുവള്ളി യിൽ കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരു ന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 5 പേർക്ക് പരുക്ക്.
കർണാടക വിജയനഗർ സ്വദേശികളായ തീർത്ഥാടകർക്കാണ് പരുക്കേറ്റത്.വിജയനഗർ സ്വദേശികളായബെല്ലാരി ഹർപ്പന തോടൂർ കെഞ്ചപ്പ(23), ഉജ്ജൈൻ ആലപ്പ പരശുരാ മൻ(37), ദാവൻഗരെ ഹർപ്പനഹള്ളി ഉച്ചങ്കിദുർഗ സ്വദേശി ബി.നവീൻ(25) ഉജ്ജൈൻ സ്വദേശികളായ കിരൺ(28), രോഹിത്(24) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ചെറു വള്ളി കാവുംഭാഗത്താണ് അപകടം. തീർത്ഥാടനം കഴിഞ്ഞ് കർണാടകയിലേക്ക്  മട ങ്ങുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.
തിങ്കളാഴ്ച്ച വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരിൽ പലരുടെ യും നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേ ശിപ്പിച്ചു. സംസ്ഥാന പാതയിൽ നിന്നും നിയന്ത്രണം വിട്ട വാഹനം സമീപത്തെ പറ മ്പി ലേക്കാണ് മറിഞ്ഞത്.

You May Also Like

More From Author