വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവ് അറസ്റ്റിൽ

Estimated read time 0 min read
Share :
വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ മുണ്ടക്കയം പോ ലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കൊക്കയാർ കനകപുരം ഭാഗത്ത് പ്ലാന്തറ വീട്ടിൽ സുജിത് സുരേന്ദ്രൻ (30) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാ ൾ കഴിഞ്ഞ ദിവസം വൈകിട്ട് ഏന്തയാർ ടൗണിൽ വച്ച് വീട്ടമ്മയോട് ലൈംഗിക ചുവ യോടുള്ള ആംഗ്യം കാണിച്ച്, അപമര്യാദയായി പെരുമാറുകയായിരുന്നു.
പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടി കൂടുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്എച്ച്ഓ ഷൈൻ കുമാർ എ.എസ്.ഐ മനോജ് കെ.ജി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാ ക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Share :

You May Also Like

More From Author