കാഞ്ഞിരപ്പള്ളി: ലോക്ക് ‌ഡൗൺ പ്രഖ്യാപിച്ചത് മുതൽ യൂത്ത്കോൺഗ്രസിന്റെ  യൂ ത്ത്കെയർ എന്ന സന്നദ്ധ പരിപാടിയുടെ ഭാഗമായി ഭക്ഷണ വിതരണം,ആവശ്യ സാധന  കിറ്റു വിതരണം മുതലായവ  നടന്നു വരുകയാണ്. കമ്മ്യൂണിറ്റി കിചണിന്റ ഭാഗമായി പൊതിച്ചോർ വിതരണം, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ സന്നദ്ധ പ്രവർത്തന ങ്ങൾ നടത്തിവരുകയാണ്.
യൂത്ത്കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി എം.കെ ഷമീറിന്റെ  നേതൃത്വത്തിലാണ്  സ ന്നദ്ധ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. രെഞ്ചു തോമസ്‌,അബ്ദുൽ ഫത്താഹ്,സക്കിർ കട്ടു പാറ, സിബു ദേവസ്യ,കെ.എൻ നൈസാം,അൻവർ പുളിമൂട്ടിൽ,ഫൈസൽ മഠത്തിൽ, അ ഫസൽ കളരിക്കൽ, പി.എസ് ഹാഷിം,റസിലി ആനിത്തോട്ടം,അബീസ് ടി ഇസ്മായിൽ, ഷെഫീഖ് ഇബ്രാഹിം,അൻവർഷ ഫാസിലി,പ്രതീഷ്.എസ് തുടങ്ങിയവർ വിവിധ  സന്നദ്ധ പ്രവർത്തനങ്ങളിൽ  പങ്കാളികളായി.
ഈസ്റ്റർ ദിവസം  കാപ്പാട് ദേവമാതാ സെന്ററിൽ  ഉച്ചക്ക് പാചകം ചെയ്ത ഭക്ഷണവു മായി അന്തേവാസികൾക്ക്  വിരുന്നൊരുക്കി  അവരോടൊപ്പം  ഈസ്റ്ററിൽ പങ്കാളികളാ യി. വിഷുവിന്  പാറത്തോടിൽ അഗതി മന്ദിരത്തിൽ  സദ്യയുമായി എത്തി.ലോക്ക് ‌ഡൗ ൺ നീട്ടിയ സാഹചര്യത്തിൽ  തുടർന്നും സന്നദ്ധ പ്രവർത്തനവുമായി സർക്കാരിൻ മാന ദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ തങ്ങൾ   ഉണ്ടാകുമെന്നും ഭാരവാഹികൾ  അറിയിച്ചു.