അന്തരിച്ച ബ്ലോക്ക് പഞ്ചായത്തംഗത്തിൻ്റെ സ്മരണയ്ക്കായി പാലം നിർമ്മാണം ആരംഭിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. ആനക്കല്ല് ഡിവിഷനംഗമായിരുന്ന വിമല ജോസഫിൻ്റെ സ്മരണ നിലനിർത്താനാണ് ഇവരുടെ വീട് കൂടി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ബ്ലോക്ക് പഞ്ചായത്ത് മുൻകൈയെടുത്ത് പാലത്തിൻ്റെ നിർമ്മാണമാ രംഭിച്ചത്.

മുൻ പഞ്ചായത്തംഗവും, വൈസ് പ്രസിഡൻ്റുമൊക്കെയായിരുന്ന വിമല ജോസഫ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗമായിരിക്കെ രോഗബാധിതയായാണ് മര ണമടയുന്നത്. അവസാന ടേമിൽ പ്രസിഡൻ്റാകാനിരിക്കെയായിരുന്നു അവരുടെ അപ്രതീക്ഷിത വേർപാട്. ഇപ്പോൾ വിമലയുടെ ഓർമയ്ക്കായി ബ്ലോക്ക് പഞ്ചായ ത്ത് മുൻകൈയെടുത്താണ് ഇവരുടെ സ്വന്തം നാട്ടിൽ തന്നെ പാലത്തിൻ്റെ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.വിമല ജോസഫ് ഏറെ ആഗ്രഹിച്ചിരുന്നതാണ് സ്വന്തം നാട്ടിലെ തകർന്നു വീഴാറായ പാലത്തിന് പകരമായി പുതിയൊരു പാലമെന്നത്. ഇതാണ് ഇവരുടെ വിയോഗത്തിന് ശേഷം സഹപ്രവർത്തകർ ചേർന്ന് യാഥാർത്ഥ്യ മാക്കാനാരംഭിച്ചിരിക്
ജില്ല, ഗ്രാമ, പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.30 ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചി രിക്കുന്നത്. പദ്ധതിയുടെ ടെൻണ്ടർ ഏറ്റെടുത്ത കരാറുകാരൻ നിർമ്മാണത്തിന് മുന്നോടിയായി ഇവിടെയുണ്ടായിരുന്ന പഴയപാലം പൊളിച്ച് നീക്കി കഴിഞ്ഞു. മ ഞ്ഞപ്പള്ളി എറികാട് റോഡിന് കുറുകെയുള്ള പാലം ചിറ്റാർപുഴയുടെ കൈതോടായ ആനക്കല്ല് തോടിന് കുറുകെയാണ് നിർമ്മിക്കുന്നത്.മുൻപുണ്ടായിരു

+ There are no comments
Add yours