കാഞ്ഞിരപ്പള്ളി നഗരത്തിൽ ദേശീയ പാതയോരത്ത് സിവിൽ സ്റ്റേഷന് മുൻവശത്തെ വളവിൽ നടപ്പാതയിൽ കൂട്ടിയിട്ടിരിക്കുന്ന തടികൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. ഗതാഗത തടസം ഒഴിവാക്കുവാനും കാൽനടയാത്ര സുഗമമാക്കുന്നതിനുമായി ഇവിടെ വാഹനങ്ങളുടെ പാർക്കിങ്ങ് നിരോധിച്ചു കൊണ്ട് നോ പാ ർക്കിങ്ങ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. അതിന് ചുവട്ടിലാണ് തടികൾ നിക്ഷേപിച്ചിരിക്കുന്നത്.
സിവിൽ സ്റ്റേഷന് മുൻവശത്ത് പുറമ്പോക്കിൽ പൊതുജനങ്ങൾക്ക് അപകടഭീഷണി ഉയർത്തിയ വാകമരങ്ങൾ മാസങ്ങൾക്ക് മുമ്പ് വെട്ടിമാറ്റിയിരുന്നു. അതാണ് നാ ളുകളായി നടപ്പാതയിൽ കൂട്ടിയിട്ടിരിക്കുന്നത്. കൊടുംവളവിലെ നടപ്പാത തടികൾ കൈയ്യടക്കിയതിനാൽ കാൽനട യാത്രക്കാർ പലപ്പോഴും ദേശീയ പാതയിലൂടെ നടക്കേണ്ട സ്ഥിതിയാണുള്ളത്. വളവ് തിരഞ്ഞെത്തുന്ന വാഹനങ്ങൾ കാൽനടയാത്രക്കാരെ ഇടിച്ച് അപകടം ഉണ്ടാകുവാനുള്ള സാധ്യത ഏറെയണ്. കാൽനട യാത്ര ക്കാർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനായി നടപ്പാതയിൽ കൂട്ടിയിട്ടിരിക്കുന്ന തടികൾ നീക്കം ചെയ്യുവാൻ ബന്ധപ്പെട്ട അധികൃതർ അടിയ ന്തിരമായി നടപടികൾ സ്വീകരിക്കണം.

+ There are no comments
Add yours