സംസ്ഥാന കൃഷിവകുപ്പിൻ്റെ സമഗ്ര പച്ചക്കറിക്കൃഷി വികസന പദ്ധതി പ്രകാരം എലിക്കുളം ഗ്രാമപഞ്ചായത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പു ത്സവം നടത്തി. മല്ലികശ്ശേരി കരിമുണ്ടയിൽ കെ.കെ. വാസുവിൻ്റെ കൃഷിയിടത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൂര്യാമോൾ ഉദ്ഘാടനം നിർവ്വഹി ച്ചു.
ഗ്രാമ പഞ്ചായത്തംഗം ആശാമോൾ അദ്ധ്യക്ഷയായി. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എസ്. ഷാജി മുഖ്യപ്രഭാഷണവും കൃഷി ഓഫീസർ കെ. പ്രവീൺ
പദ്ധതി വിശദീകരണവും നടത്തി.
ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷേർളി അന്ത്യാം കുളം, പഞ്ചായത്തംഗം സിനി ജോയ്, അസി: കൃഷി ഓഫീസർ എ. ജെ. അലക്സ് റോയ്, കെ.വി. മനോ ജ് കരിമുണ്ടയിൽ തുടങ്ങിയവർ സംസാരിച്ചു.

+ There are no comments
Add yours