സാമൂഹിക നീതിക്കുവേണ്ടി വാദിക്കുമ്പോൾ വർഗീയവാദിയാക്കാൻ ശ്രമം; വെള്ളാപ്പള്ളി നടേശൻ 

Estimated read time 0 min read
Share :

മുണ്ടക്കയം : അധസ്ഥിത വർഗ്ഗ മുൾപ്പെടെയുള്ള  എല്ലാവർക്കും അവകാശപ്പെട്ട സാമൂഹ്യനീതിക്കായി വാദിക്കുമ്പോൾ ചിലർ തന്നെ വർഗീയവാദിയാക്കാനുള്ള സംഘടിതനീക്കം  നടത്തുന്നതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം, എസ് എൻ ട്രസ്റ്റ് എന്നിവിടങ്ങളിൽ ജനറൽ സെക്രട്ടറിയായി സ്തുതിയർഹമായി 28 വർഷം പിന്നിടുന്ന വെള്ളാപ്പള്ളി നടേശന്  ഹൈറേഞ്ച് യൂണിയൻ്റെ  നേതൃത്വത്തിൽ നൽകിയ സ്വീകരണ യോഗ ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ  ദർശനത്തിലൂന്നി എല്ലാവർക്കും സാമൂഹിക നീതി ലഭിക്കുന്നതിനായി എന്നും താൻ പോരാടികൊണ്ടേയിരിക്കും. അതിനെതിരെ ആര് രംഗത്തിറ ങ്ങിയാലും തനിക്ക് പ്രശ്നമല്ല.  ഭരണരംഗത്തും ഔദ്യോഗിക രംഗത്തും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ അവസരം സംജാതമായാലേ സാമൂഹ്യനീതി ഉണ്ടാവൂ എ ന്ന സാമൂഹ്യ യാഥാർത്ഥ്യത്തിന് നേരെ ചിലർ മനപ്പൂർവ്വം കണ്ണടക്കുകയാണെന്നും അദ്ദേഹം  പറഞ്ഞു.

ഹൈറേഞ്ച് യൂണിയൻ ഓഫീസ് കവാടത്തിൽ വച്ച് പ്രസിഡൻറ് ബാബു ഇടയാടിക്കുഴി, സെക്രട്ടറി പി ജി രാജ്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോക്ടർ പി അനിയൻ, ഷാജി ഷാസ് എന്നിവർ  ജനറൽ സെക്രട്ടറിയെ പൊന്നാട അണിയിച്ച് ആദരിച്ച് സ്വീകരിച്ചു.സ്വീകരണ യോഗത്തിൽ ചങ്ങനാശ്ശേരി യൂണിയൻ പ്രസി ഡണ്ട് ഗിരീഷ് കോനാട്ട്, ചിറയിൻകീഴ് യൂണിയൻ പ്രസിഡണ്ട് വിഷ്ണുഭക്തൻ, മീനിച്ചിൽ യൂണിയൻ കൺവീനർ എം.ആർ. ഉല്ലാസ്, ശ്രീനാരായണ പെൻഷനേഴ്സ് കൗൺ സിൽ കേന്ദ്ര സമിതി ജോയിൻ്റ് സെക്രട്ടറി അനിതാ ഷാജി, എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി വൈസ് പ്രസിഡണ്ട് എം എം മജേഷ്, യൂണിയൻ കൗൺസിലർമാരാ യ സിഎൻ മോഹനൻ. എ. കെ. രാജപ്പൻ എം. എ ഷിനു,, എം.കെ.വിശ്വംഭരൻ, ശോഭയശോധരൻ, യൂണിയൻ പോഷക സംഘടന ഭാരവാഹികളായ വനിതാ സംഘം സെക്രട്ടറി സിന്ധു മുരളീധരൻ, യൂത്ത് മൂവ്മെൻറ് പ്രസിഡണ്ട് എം, വി. ശ്രീകാന്ത്  തുടങ്ങിയവർ പ്രസംഗിച്ചു. .യൂണിയനു കീഴിലെ 38 ശാഖകളിൽ നിന്നുള്ള ഭാരവാ ഹികൾ അനുമോദന യോഗത്തിൽ പങ്കെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours