ദേശീയ ഗ്രാമീണ തൊഴിലുറുപ്പു പദ്ധതി : ഏകദിന പരിശീലനം നടത്തി

Estimated read time 1 min read
Share :
വാഴൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ലേബർ ബഡ്ജറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് ജന പ്ര തിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കുള്ള ഏകദിന പരിശീലനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തി. വൈസ് പ്രസിഡൻറ് ഗീത എസ്. പിള്ളയുടെ അ ധ്യക്ഷതയിൽ പ്രസിഡൻ്റ് മുകേഷ് കെ. മണി ഉത്ഘാടനം ചെയ്തു. നെടുങ്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബീന നൗഷാദ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഷാ ജി പാമ്പൂരി , പി.എം. ജോൺ, മെമ്പർമാരായ രഞ്ജിനി ബേബി, ബി.രവീന്ദ്രൻ നായർ, ലതാ ഉണ്ണികൃഷ്ണൻ, വർഗീസ് ജോസഫ്,മിനി സേതുനാഥ്, ശ്രീജിത് വെള്ളാവൂർ, ശ്രീകല  ഹരി ,സെക്രട്ടറി പി.എൻ. സുജിത്, സജി വി .എം , ഗീത പി.എൻ എന്നിവർ പ്രസംഗിച്ചു. കാഞ്ഞിരപ്പള്ളി ബി.ഡി.ഒ ഫൈസൽ എസ് ജോയിൻസ് ബി.ഡി.ഒ സിയാദ് ടി.ഇ എന്നിവർ ക്ലാസ് നയിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours