വാഴൂർ: പുതുസംരംഭകർക്ക് മാർഗനിർദ്ദേശവും പ്രോത്സാഹനവും നൽകുന്നതിനായി വാഴൂർ ഗ്രാമപഞ്ചായത്തും ചങ്ങനാശ്ശേരി താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച സംരംഭകത്വ ബോധവൽക്കരണ ശില്പശാല നടന്നു. വാഴൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രെഫ എസ് പുഷ്ക്കല ദേവി ശില്പ ശാല ഉദ്ഘാടനം ചെയ്തു.

നാടിന്റെ സാമ്പത്തിക വികസനത്തിന് ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ പങ്ക് വലുതാണെന്നും, സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കു കയാണ് ഇത്തരം ശില്പശാലകളുടെ ലക്ഷ്യമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് പാലക്കാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ചങ്ങനാശ്ശേരി താലൂക്ക് വ്യവസായ ഓഫീസിലെ വിദഗ്ധർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സംരംഭം തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ, കെ-സ്വിഫ്റ്റ് (K-SWIFT) രജിസ്ട്രേഷ ൻ, വിവിധ സബ്സിഡി പദ്ധതികൾ, കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകൾ എന്നിവയെക്കുറിച്ച് വിശദമായ ക്ലാസുകൾ നടന്നു. ഉദ്യോഗ് ആധാർ, ലൈസൻസുകൾ എന്നിവ സം ബന്ധിച്ച സംശയങ്ങൾക്ക് ഉദ്യോഗസ്ഥർ മറുപടി നൽകി.
ചടങ്ങിൽ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ, താലൂക്ക് വ്യവസായ വികസന ഓഫീസർ തുടങ്ങിയവർ സംസാരിച്ചു. സംരംഭം തുടങ്ങാൻ താല്പര്യമുള്ള നിരവധി യുവാക്കളും സ്ത്രീകളും ശില്പശാലയിൽ പങ്കെടുത്തു. വിഷയം: വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികൾ. പങ്കാളിത്തം: പഞ്ചായത്തിലെ പ്രവാസി സംരംഭകർ, കുടുംബശ്രീ അംഗങ്ങൾ, യുവജനങ്ങൾ. സഹായം: സംരംഭം തുടങ്ങാൻ താല്പര്യമുള്ളവർക്ക് തുടർന്നും വ്യവസായ ഓഫീസുമായി ബന്ധപ്പെടാനുള്ള സൗ കര്യം

+ There are no comments
Add yours