വാഴൂരിലെ വയോജനങ്ങൾ വാഗമണ്ണിൽ

Estimated read time 0 min read
Share :

വാഴൂർ: ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ വയോജന വിനോദയാത്രയുടെ ഭാഗമായി 16 വാർഡിൽ നിന്നുമുള്ള വയോജനങ്ങൾ വാഗമൺ സന്ദർശിച്ചു ജനകീയ ആസൂ ത്രണ പദ്ധതിയിൽ വയോജനങ്ങൾക്കുള്ള പ്രത്യേക പദ്ധതി പ്രകാരമാണ് വിനോദയാത്ര സംഘടിപ്പിച്ചത് .ഒരു വാർഡിൽ നിന്ന് ഒരു ബസ്സാണ് വിനോദയാത്രയ്ക്ക് ക്ര മീകരിച്ചിരുന്നത്.

രാവിലെ എട്ടരയക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ നിന്നും യാത്ര ആരംഭിച്ചു. വാഗമൺ, പരുന്തുംപാറ എന്നിവിടങ്ങളിലെ സന്ദർശനത്തിനു ശേഷം രാത്രി എട്ട് മണിയോടുകൂടി തിരികെ കൊടുങ്ങൂമിലെത്തി. എല്ലാ വാഹനങ്ങളിലും ഭക്ഷണവും വെള്ളവും ക്രമീകരിച്ചിരുന്നു. 500 വയോജനങ്ങളും 75 വോളണ്ടിയർമാരു മുണ്ടായിരുന്നു. രണ്ടാം തവണയാണ് വാഴുർ ഗ്രാമപഞ്ചായത്ത് വയോജന വിനോദയാത്ര സംഘടിപ്പിച്ചത്.

ആദ്യതവണ 600 വയോജനങ്ങളുമായി കൊച്ചി മെട്രോയും, വാട്ടർ മെട്രോയും സന്ദർശിച്ചിരുന്നു. വയോജന ക്ഷേമത്തിൻ്റെ ഭാഗമായി വയോജന കലോത്സവം വയോ ജനങ്ങൾക്ക് പകൽവീട് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours