വായനാദിനത്തെ വ്യത്യസ്തമാക്കി ഹ്യൂമൻ ലൈബ്രറിയുമായി പെരുവന്താനം സെന്റ് ആന്റണീസ് കോളേജ്

Estimated read time 0 min read
Share :
ഈ വർഷത്തെ വായനാദിനത്തെ വ്യത്യസ്തമാക്കി പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് ഡിജിറ്റൽ ലൈബ്രറിയുടെ കാലത്ത് ആധുനിക ലൈബ്രറിക്കൊപ്പം ഹ്യൂമൻ ലൈബ്രറിയും ആരംഭിച്ചു. കേരളത്തിൽ ഏറെ പുതുമ നല്‍കുന്ന രീതിയാണിത്. തിരക്കുപിടിച്ച ആധുനിക യുഗത്തിൽ സർവ്വത്തിനും  വിവര സാങ്കേതിക വിദ്യയില്‍  അഭയം തേടുമ്പോൾ ഈ നാടിനെ അറിഞ്ഞവർ തങ്ങളുടെ അനുഭവങ്ങളിൽ നിന്നും ലഭ്യമായ വിവരങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെക്കുന്നതിന് കോളേജിൽ ആഴ്ചയിൽ മുൻകൂട്ടി നിശ്ചയിച്ച ദിവസങ്ങളിൽ എത്തുന്നു. നിശ്ചിത സമയം അവരുടെ അനുഭവ പരിചയങ്ങളിലും, പൂര്‍വികരില്‍ നിന്നും പകർന്നു ല ഭിച്ച അറിവുകളും വിദ്യാർത്ഥികൾക്ക് വാമൊഴിയായി പകർന്നു നൽകും.
ഓരോ വിദ്യാർത്ഥികൾക്കും പരമാവധി 15 മിനിറ്റ് ഓരോ ഹ്യൂമൻ ലൈബ്രറിയും ഉപയോഗപ്പെടുത്താവുന്നതാണ്. സമീപത്തുള്ള സ്കൂൾ വിദ്യാർഥികൾക്കും ഉപയോഗ പ്പെടുത്താവുന്ന രീതിയിൽ ഈ സംവിധാനം വിപുലപ്പെടുത്തുമെന്ന് കോളേജ് ചെയര്‍മാന്‍ ബെന്നി തോമസും, പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി യും, പ്രോഗ്രാം കൺവീനർ ബോബി കെ മാത്യുവും അറിയിച്ചു.
ഈ നാടിന്റെ പൈതൃകങ്ങൾ, പാരമ്പര്യങ്ങൾ, കുടിയേറ്റങ്ങൾ, മലയോര റെയിൽവേ, പ്ലാന്റേഷനുകൾ, പഴയകാല പ്രകൃതിദുരന്തങ്ങൾ, ഇതര ഗതാഗത മാർഗങ്ങ ൾ, പൗരാണികമായ ഈ നാടിന്റെ ഐതീഹങ്ങള്‍  എന്നീ മേഖലകളിലായിരിക്കും കേന്ദ്രീകരിച്ചിരിക്കുന്നത്. വരും നാളുകളിൽ കൂടുതൽ ഹ്യൂമൻ ലൈബ്രറികൾ ഉപയോഗപ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനായി ലൈബ്രറിയുടെ ഓരു ഭാഗം മാറ്റി വച്ചിരിക്കുകയാണ്.  അന്യമാകുന്ന മാനസിക ബന്ധങ്ങളുടെ ഒരു പുനർ വായനയും ഈ പദ്ധതി ലക്ഷ്യമിടുന്നു. സുനില്‍ സെബാസ്റ്റ്യന്‍,റെജിമോന്‍ ചെറിയാന്‍, പാര്‍വതി എന്നിവരാണ്‌ റിസോഴ്സ് പേഴ്സണ്‍സ്. തുടന്ന് വിദ്യാര്‍ഥികള്‍ക്കാ യി ബുക്ക്‌ റിവ്യൂ മത്സരങ്ങളും സംഘടിപ്പിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours