എ.കെ.ജെ.എം. ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം ആചരിച്ചു. സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് വായനാദിനാച രണ പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പാൾ ഫാ. അഗസ്റ്റിൻ പീടികമല എസ്.ജെ. അധ്യക്ഷനായ യോഗത്തിൽ സ്കൂൾ വിദ്യാരംഗം ചെയർമാൻ രവീന്ദ്രൻ പി.എസ്  മു ഖ്യാതിഥിയായി. എ.കെ.ജെ.എം. സ്കൂളിലെ പൂർവവിദ്യാർത്ഥിനിയും മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്ന് ബി.എഡ്. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഡോണ ജോസ് ഉറുമ്പിൽ ഭദ്രദീപം തെളിയിച്ച് വായനാദിനാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.തുടർന്ന് അവർ വായനാദിന സന്ദേശവും നൽകി.

സ്കൂൾ വൈസ് പ്രിൻസിപ്പാൾ ഫാ. ഇമ്മാനുവേൽ മാത്യു എസ്.ജെ. മിസ് ഡോണ ജോസിന് മെമന്റോ നൽകി ആദരിച്ചു. ചടങ്ങിനോടനുബന്ധിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ വി ദ്യാർത്ഥികൾക്കായി പുസ്തകപ്രദർശനവും ഒരുക്കിയിരുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours