റാങ്ക് നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്ക് സ്വർണ്ണ മോതിരം നൽകി

Estimated read time 0 min read
Share :

ജീവിത നിയോഗങ്ങളും കർമ്മ ക്ഷേത്രങ്ങളും ഒന്നാകുമ്പോൾ വിജയം നേടാനാകുമെന്ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് പറഞ്ഞു പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ എക്സലൻസ് ഡേ അന്റോണിയൻസ് എക്സലന്‍ഷ്യയും, റാങ്ക് ദിനാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാ യിരുന്നു അദ്ദേഹം. കൂട്ടത്തിൽ ഒന്നാമത് ആകുന്നവർ വ്യത്യസ്തമായി കഠിനാധ്വാനം ചെയ്യുന്നവരാണ് മത്സരബുദ്ധിയോടെ നിരന്തരം പരിശ്രമിക്കുമ്പോൾ ഉയർന്ന റേഞ്ചോടു കൂ ടി ഉയരങ്ങളിൽ എത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരുടേതാണ് ആധുനികലോകം എന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ കാഞ്ഞിരപ്പള്ളി രൂപത പ്രോട്ടോസീഞ്ചല്ലൂസ് റവ. ഡോ. ജോസഫ് വെള്ളമറ്റം അധ്യക്ഷത വഹിച്ചു. നിർമ്മിത ബുദ്ധിക്ക് മുകളിലാണ് മാനുഷിക ബുദ്ധി എന്ന് അദ്ദേ ഹം പറഞ്ഞു. മാനുഷിക ബുദ്ധിയാണ് സമൂഹത്തിന്റെ അടിസ്ഥാന രേഖ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളേജ് ചെയര്‍മാന്‍ ബെന്നി തോമസ്‌ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ സുപർണ്ണ രാജു നന്ദി രേഖപ്പെടുത്തി.

ബി.എസ്.സി സൈബർ ഫോറൻസിക് ബി.എസ്.സി ഫാഷൻ ഡിസൈനിങ് എന്നീ കോഴ്സുകളിൽ റാങ്ക് നേട്ടം കൈവരിച്ച ലിയാമോൾ റോജോ, നർമദ ഇ ആർ, സോനാ സാജൻ, മാളവിക വി എസ്, അനഘ സാബു, ജീവ ജോസഫ്, അനീന സാറ ബിനോയ്, കെസിയ എം എം എന്നിവര്‍ക്ക് പുരസ്കാരങ്ങളും സ്വർണ്ണ മോതിരവും നൽകി. റാങ്ക് നേട്ടം കൈവരി ച്ച ഡിപ്പാർട്ട്മെന്റുകൾക്കുള്ള ക്യാഷ് അവാർഡും റാങ്ക് നേട്ടം കൈവരിച്ച ഡിപ്പാർട്ട്മെന്റ്കളുടെ മേധാവിമാര്‍ക്കുള്ള സ്വർണ്ണ പതക്കങ്ങളും യോഗത്തിൽ വച്ച് വിതരണം ചെ യ്തു. എംജി യൂണിവേഴ്സിറ്റിയുടെ ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ മറ്റ് വിദ്യാർത്ഥികളെയും യോഗത്തിൽ ആദരിച്ചു. കോളേജ് അസി. സെക്രട്ടറി ജോസ് ആന്റണി വൈസ് പ്രിന്‍സിപ്പല്‍ രതീഷ് പി ആർ, വകുപ്പ് മേധാവിമാരായ ജിന്റുമോൾ ജോൺ, ക്രിസ്റ്റി ജോസ്, ഡോ. ഷിജിമോൾ തോമസ് എന്നിവർ സംസാരിച്ചു. മാനേജ്മെന്റിന്റെയും പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും പിന്തുണയും പ്രോത്സാഹനവും ആണ് റാങ്ക് നേട്ടം കൈവരിക്കുവാൻ സഹായിച്ചതെന്ന് റാങ്ക് ജേതാക്കളായ ലിയമോള്‍ റോജോ, നര്‍ മ്മദ ഇ ആര്‍, കെസിയ എം എം, സോനാ സാജന്‍ എന്നിവർ തങ്ങളുടെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

Share :

You May Also Like

More From Author

+ There are no comments

Add yours