പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ എക്സലൻസ് ഡേയും, റാങ്ക് ദിനാഘോഷവും വെള്ളിയാഴ്ച്ച. കാഞ്ഞിരപ്പള്ളി രൂപത പ്രോട്ടോസിൻചെല്ലൂസ് റവ. ഡോ. ജോസഫ് വെള്ളമറ്റത്തിലിന്റെ അധ്യക്ഷതയിൽ രാവിലെ 10:30 ന് ചേരുന്ന യോഗത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് ഉദ്ഘടനം ചെയ്യും. കോളേജ് ചെയർമാൻ ബെന്നി തോമസ് ആമുഖ പ്രഭാഷണവും മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ. ജോജി അലക്സ് മുഖ്യ പ്രഭാഷണവും നടത്തും.
2021 മുതൽ തുടർച്ചയായ റാങ്ക് നേട്ടങ്ങൾ കൈവരിച്ചു വരുന്ന കോളേജിൽ ഈ വർഷം രണ്ട് ഒന്നാം റാങ്ക് ഉൾപ്പെടെ എട്ട് റാങ്കുകളാണ് കരസ്ഥമാക്കുവാൻ സാധിച്ചത്. ബി.എസ്.സി കമ്പ്യൂട്ടർ സയൻസിൽ ലിയാമോൾ റോജോ ഒന്നാം റാങ്കും ബി എസ് സി ഫാഷൻ ഡിസൈനിംഗിൽ നർമദ ഇ ആർ ഒന്നാം റാങ്കും കരസ്ഥമാക്കിയപ്പോൾ ബി.എസ്.സി കമ്പ്യൂട്ടർ സയൻസിൽ തന്നെ സോനാ സാജൻ നാലാം റാങ്കും, മാളവിക വി എസ് ആറാം റാങ്കും ബി എസ് സി ഫാഷൻ ഡിസൈനിംഗിൽ അനഘ സാബു അഞ്ചാം, റാങ്കും ജീവ ജോസഫ് ഏഴാം റാങ്കും, അനീന സാറ ബിനോയ് ഒൻപതാം റാങ്കും ബി. കോമിൽ കെസിയ എം എം ആറാം റാങ്കും നേടി.
സി.എം.എ ഇന്ത്യ ഓൾ ഇന്ത്യ ക്യാറ്റ് പരീക്ഷയിൽ അഞ്ജലി സി ആർ പതിനെട്ടാം റാങ്കും കരസ്ഥമാക്കി. കോളേജ് ഓഡിറ്റോറിയത്തിൽ ചേരുന്ന റാങ്ക് ദിനാഘോഷത്തിൽ ജേതാക്കൾക്ക് സ്വർണ്ണ മോതിരവും, പ്രശസ്തി പത്രവും ഡോ സിറിയക് തോമസ് വിതരണം ചെയ്യും.റാങ്ക് നേട്ടം കൈവരിച്ച ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കും വകുപ്പ് മേധാവികള്‍ക്കും മാനേജ്മെന്റ് ഏര്‍പ്പെടുത്തിയ പാരിതോഷികങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും. ചിട്ടയായ പ്രവർത്തനവും മികച്ച അധ്യാപനവും, മാതാപിതാക്കളുടെയും മാനേജ്മെന്റിന്റെയും പ്രോത്സാഹനവും കൊണ്ടാണ് കോളേജിന് തുടർച്ചയായ റാങ്ക് നേട്ടങ്ങൾ കൈവരിക്കാനാകുന്നെതെന്നു ചെയർമാൻ ബെന്നി തോമസും, പ്രിൻസിപ്പൽ ഡോ ആന്റണി ജോസഫ് കല്ലമ്പള്ളിയും വ്യക്തമാക്കി.
ആധുനിക തൊഴിലധിഷ്ഠിത കോഴ്സുകൾ വ്യത്യസ്ത കോമ്പിനേഷനുകൾ ഇ എക്സാമിനേഷൻ, മികച്ച ഇന്റേൺഷിപ്പുകൾ, ഉയർന്ന പ്ലേസ്മെന്റ് നിരക്കുകൾ, തുടർച്ചയായ അദ്ധ്യാപക രക്ഷാകർതൃ സമ്മേളനങ്ങൾ, പഠന പുരോഗതി ആധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ വിലയിരുത്തൽ സമർപ്പണ മനോഭാവമുള്ള നൂറോളം അധ്യാപകർ നോളജ് പങ്കാളികളുടെ സാന്നിധ്യം, ശമ്പളത്തോടു കൂടിയ വിദേശ ഇന്റേൺഷിപ്പ്, കൂടാതെ യു.ജി.സി നാക് ന്റെയും എ.ഐ.സി.റ്റി.ഇ യുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള പരിശീലനങ്ങൾ, ഔട്ട് കം ബേസ്ഡ് ലേണിംഗ് ആൻഡ് ടീച്ചിങ് എന്നിവയാണ് ഈ അതുല്യ നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്ന് ചെയർമാൻ ബെന്നി തോമസ് വ്യക്തമാക്കി.


+ There are no comments
Add yours