പനമറ്റത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് പേപ്പട്ടിയുടെ ആക്രമണം. വിദ്യാർഥികൾ ഉൾപ്പെടെ 15 പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. കടിയേറ്റ ഏഴുപേർ മെഡിക്കൽ കോളേജ് ആശു പത്രിയിലും മറ്റുള്ളവർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും ചികിത്സതേടി. പേപ്പട്ടിയെ കണ്ട് ഓടുന്നതിനിടയിൽ വീണ് പരിക്കേറ്റവരുമുണ്ട്.
പൊൻകുന്നം പോലീസ് സ്ഥലത്തെത്തിയിരുന്നു. നാടാകെ ഭീതിയിലായതോടെ പട്ടി യെ വെടിയവെയ്ക്കാൻ ആളെ വിളിച്ചിരുന്നു. എന്നാൽ നാട്ടുകാർ ചേർന്ന് പട്ടിയെ കു ടുക്കിലാക്കാൻ ശ്രമിക്കുന്നതിനിടയിൽ കൊല്ലപ്പെട്ടു.പനമറ്റം അമ്പലം കവലയിലെ ചാ യക്കടയ്ക്കുള്ളിൽ കയറിയ പേപ്പട്ടി കടയുടമ തുടുപ്പയ്ക്കൽ ചന്ദ്രശേഖരൻ നായരെ (77) കടിച്ചു. കടിയേറ്റുവീണ ചന്ദ്രശേഖരൻ നായരെ വീണ്ടും പേപ്പട്ടി കടിച്ചു. പഞ്ചായ ത്ത് പ്രസിഡന്റ് എസ്.ഷാജിയുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.
പനമറ്റം പൂവേലിൽ തുളസീധരൻ, ഭാര്യ മുൻ പഞ്ചായത്തംഗം ബിന്ദു പൂവേലിൽ എന്നി വരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. രണ്ടു വിദ്യാർഥികളുൾ പ്പെടെ മറ്റ് നാലുപേരും മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.പനമറ്റം അമ്പലം കവലയിലും പരിസരത്തും അലഞ്ഞുതിരിയുന്ന നിരവധി നായ്ക്കളെയും പേപ്പട്ടി ക ടിച്ചു. വളർത്തുമൃഗങ്ങളെയും കടിച്ചിട്ടുണ്ട്. വളർത്തുനായ്ക്കൾക്കും മറ്റുമൃഗങ്ങൾ ക്കും കടിയേറ്റിട്ടുണ്ടെങ്കിൽ ഇളങ്ങുളത്തെ മൃഗാശുപത്രയിലെത്തിച്ച് ചികിത്സ നൽക ണമെന്ന് സീനിയർ വെറ്ററിനറി സർജൻ അറിയിച്ചു.