പാറത്തോട് ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലാമേള “വർണ്ണത്തുമ്പികൾ” എന്ന പേരിൽ വിപുലമായി ആഘോഷിച്ചു. നാനവിധ കഴിവുകൾ ഒളിഞ്ഞിരിക്കുന്ന പ്രി യപ്പെട്ട കുരുന്നുകളെ എല്ലാക്കാലവും പഞ്ചായത്ത് ചേർത്തുനിർത്തുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസിഡന്‍റ് കെ.കെ ശശികുമാർ പറഞ്ഞു. വൈസ്പ്രസിഡന്‍റ് സോഫി ജോസഫ് അദ്ധ്യക്ഷയായിരുന്നു.
സ്റ്റാന്‍റിംഗ് കമ്മറ്റി അംഗങ്ങളായ ജിജി ഫിലിപ്പ്, സിയാദ് കെ.എ, രാജൻ റ്റി, മെമ്പർമാരായ വിജയമ്മ വിജയലാല്‍, ഡയസ് കോക്കാട്ട്, ഷേർലി വർഗീസ്, അലിയാർ കെ. യു, സുമിന അലിയാർ, ജോസിന അന്ന ജോസ്, ആന്‍റണി മുട്ടത്തുകുന്നേൽ, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, സിന്ധു മോഹൻ, ഷാലിമ്മ ജെയിംസ്, ബീന ജോസഫ്, ജോണിക്കുട്ടി മഠത്തിനകം, സുജീലൻ കെ.പി, സെക്രട്ടറി റാണി എസ്. ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീമതി.ദീപാ സോമൻ എന്നിവർ പ്രസംഗിച്ചു. വിപുലമായ രീതിയിൽ കുട്ടികളുടെ പരിപാടികളും നടത്തി, സമ്മാനങ്ങളും വിതരണം ചെയ്തു.

+ There are no comments
Add yours