മലയോരത്ത് ഉരുൾപൊട്ടലും മലവെള്ളപാച്ചിലും

Estimated read time 1 min read
Share :

മലയോരത്ത് ഉരുൾപൊട്ടലും മലവെള്ളപാച്ചിലും.മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പലയിടങ്ങളിലും വീടുകളിലടക്കം വെള്ളം കയറി. വെള്ളിയാ ഴ്ച രാത്രിയും, ശനിയാഴ്ച പുലർച്ചെയുമായി ഉണ്ടായ ശക്തമായ മഴയിലാണ് ചോറ്റി മാങ്ങാപേട്ട, കൂട്ടിക്കൽ കാവാലി എന്നിവിടങ്ങളിൽ ഉരുൾപ്പൊട്ടലും മണ്ണി ടിച്ചിലും ഉണ്ടായത്.

കാവാലിയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് മലവെള്ളം ഒഴുകിയെത്തി അർധരാത്രിയോടെ മുണ്ടക്കയത്ത് മണിമലയാറ്റിലെ ജലനിരപ്പ് ഉയരുന്ന സ്ഥി തി ഉണ്ടായി.ഇതോടെ ബൈപാസ് റോഡിലടക്കം വെള്ളം കയറി. ചോറ്റി മാങ്ങാ പേട്ടയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിനെ തുടർന്ന് ചിറ്റടിയിലെ പതിനഞ്ചോ ളം വീടുകളിൽ വെള്ളം കയറുന്ന സ്ഥിതി ഉണ്ടായി. വീട്ടുപകരണങ്ങളടക്കം വെള്ളം കയറി നശിച്ചു.റോഡിലേയ്ക്ക് അടക്കം മണ്ണും ചെളിയും ഒഴുകിയെ ത്തി. കാഞ്ഞിരപ്പള്ളിയിൽ ചിറ്റാർപുഴയിൽ നിന്ന് വെള്ളം കയറിയതോടെ മണിമല റോഡിലൂടെ ചെറുവാഹനങ്ങൾക്ക് അടക്കം കടന്നു പോകാൻ കഴി യാത്ത സ്ഥിതിയായിരുന്നു രാത്രിയിൽ .

പുലർച്ചെയോടെ ഇവിടുത്തെ ജലനിരപ്പ് താഴ്ന്നു. അഞ്ചലിപ്പ, ഇരുപത്തിയാറാം മൈൽ ചങ്ങലപ്പാലം എന്നിവിടങ്ങളിലും വെള്ളം കയറുന്ന സ്ഥിതി ഉണ്ടാ യി. അഞ്ചലിപ്പയിൽ രണ്ട് വീടുകളിലും, ഒരു കടയിലും വെള്ളം കയറി.ഇടക്കുന്നം മേഖലയിൽ കൈത്തോടുകൾ നിറഞ്ഞ് കവിഞ്ഞതോടെ രാത്രിയിൽ വീടുകളുടെ മുറ്റത്ത് വരെ വെള്ളമെത്തി. കനത്ത നാശനഷ്ടങ്ങൾ ഒന്നുംറിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് മാത്രമാണ് ആശ്വാസകരം. മഴ തുടരുന്ന സാഹ ചര്യത്തിൽ മലയോര മേഖലയിൽ ഉള്ളവർ ആശങ്കയിലാണ്

Share :

You May Also Like

More From Author

+ There are no comments

Add yours